സമകാലിക മലയാളം ഡെസ്ക്
ഉയരുന്ന താപനില പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉയർത്താറുണ്ട്.
ചൂടുകാലത്ത് ദഹനസംബന്ധമായ ആരോഗ്യ പ്രശ്നനങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്.
എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ ഇതൊക്കെ നിയന്ത്രിക്കാം
വേനൽക്കാലത്ത് ധാരാളം വിയർക്കുന്നതിനാൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇതൊഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. 8-10 ഗ്ലാസ് വെള്ളം വരെ നിർബന്ധമായും കുടിക്കുക.
വെള്ളത്തിനൊപ്പം തെരും ബട്ടർ മിൽക്ക് പോലുള്ള ഉത്പ്പന്നങ്ങളും നിർജ്ജലീകരണം തടയുന്നതിന് സഹായകമാണ്.
തൈര് പോലെ പ്രോബയോടിക്സ് അടങ്ങിയ ആഹാരവസ്തുക്കൾ ധാരാളം കഴിക്കുക. പ്രോട്ടീനും ബാക്ടീരിയയും അടങ്ങിയ ഈ ആഹാരവസ്തുക്കൾ ദഹനപ്രക്രിയ എളുപ്പമാക്കും.
പഞ്ചസാര അധികമുള്ള എനർജി ഡ്രിങ്ക് അടക്കമുള്ള ശീതളപാനിയങ്ങൾ ഒഴിവാക്കുക
കോൾഡ് കോഫി, പാക്കേജ്ഡ് ഫ്രൂട്ട് ജ്യൂസ് എന്നിവ ഒഴിവാക്കുക
തണുത്ത പാൽ ചൂടിന് താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും ഇത് ശരീരത്തിലെ ചൂട് കൂടാൻ കാരണമാകും
പാലും ബട്ടർ, ഐസ്ക്രീം പോലുള്ള പാലുത്പ്പന്നങ്ങളും കഴിക്കുന്നത് നിയന്ത്രിക്കുക.
വേനൽക്കാലത്ത് എരിവ് കൂടിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ അധികമായി ഉൾപ്പെടുത്തുക
ചിട്ടയായ വ്യായാമം ശീലമാക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates