ഇവയ്ക്കൊപ്പം മാതളനാരങ്ങ കഴിക്കരുത്

സമകാലിക മലയാളം ഡെസ്ക്

ആരോ​ഗ്യകരമായ ഡയറ്റിൽ പ്രധാനമായും ചേർക്കേണ്ട പഴമാണ് മാതളനാരങ്ങ. വിറ്റാമിനുകളും ധാതുക്കളും ഭക്ഷ്യനാരുകളും അടങ്ങിയ മാതളനാരങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

pomegranate | Pinterest

ഇതിൽ അടങ്ങിയ യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കുന്നു. എന്നാല്‍ ചില പഴങ്ങൾക്കൊപ്പവും മരുന്നുകൾക്കൊപ്പവും മാതളനാരങ്ങ കഴിക്കാന്‍ പാടില്ല.

pomegranate | Pinterest

മാമ്പഴം

മാതളനാരങ്ങകൾ കുറഞ്ഞ അസിഡിറ്റി ഉള്ള പഴമാണ്. അതിനാൽ, ഇവ മധുരമുള്ള മാമ്പഴം, വാഴപ്പഴം പോലുള്ളവയുമായി ചേർത്ത് കഴിക്കരുത്. ഇത് ദഹന പ്രശ്നമുണ്ടാക്കാനും വയറിന് അസ്വസ്ഥ തോന്നാനും കാരണമാകാം.

mango | Pinterest

വാർഫറിൻ

രക്തം കട്ട പിടിക്കുന്നത് നിയന്ത്രിക്കുന്നതിന് ഉപയോ​ഗിക്കുന്ന മരുന്നാണ് വാർഫറിൻ. 2018 ൽ ജേണൽ ഓഫ് ഫുഡ് ആൻഡ് ഡ്രഗ് അനാലിസിസ് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വാർഫറിനുമായി മാതളനാരങ്ങയിൽ അടങ്ങിയ സംയുക്തങ്ങൾ പ്രതിപ്രവർത്തിക്കുമെന്ന് കണ്ടെത്തിയിരുന്നു.

Warfines | pexels

നൈട്രെൻഡിപൈൻ

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം ചാനൽ ബ്ലോക്കറാണിത്. പതിവായി മാതളനാരങ്ങ ജ്യൂസ് കുടിക്കുകയാണെങ്കിൽ അത് കുടലിലെ നൈട്രെൻഡിപൈൻ ആഗിരണത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

pomegranate | Pinterest

പ്രമേഹം, രക്തസമ്മർദം, വൃക്കരോഗികളും, രക്തം നേർപ്പിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മാതളനാരങ്ങ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താന്‍ ശ്രമിക്കുക.

pomegranate | Pinterest

അനസ്തേഷ്യയുമായുള്ള പ്രതിപ്രവർത്തനങ്ങളും രക്തസമ്മർദ്ദത്തെ ബാധിക്കുന്ന ഫലങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും മാതളനാരങ്ങ ഒഴിവാക്കുക.

pomegranate | Pinterest
samakalika malayalam | .