സമകാലിക മലയാളം ഡെസ്ക്
ഗ്യാസും അസിഡിറ്റിയും നിരന്തരം അലട്ടാറുണ്ടോ? ചിലര്‍ക്ക് വയറിളക്കം, വയറു വേദനയും ദഹനക്കേടും പതിവാണ്. അസിഡിറ്റിയും ദഹനക്കേടും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുങ്കില്‍ ഡയറ്റ് തന്നെയാണ് പ്രധാന വില്ലന്‍.
ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. അസിഡിറ്റിയും ഗ്യാസും ഒഴിവാക്കാന്‍ ഡയറ്റില്‍ നിന്ന് ഇവയെ നീക്കം ചെയ്യാം.
വഴുതനങ്ങ
ഗ്യാസും അസിഡിറ്റിയും പതിവായി വരുന്നവര്‍ വഴുതനങ്ങ കഴിക്കുന്നത് സ്ഥിതി വഷളാക്കും.
കോളിഫ്ലവര്‍
കോളിഫ്ലവര്‍ വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നത് വര്‍ധിപ്പിക്കും. കൂടാതെ ബ്രോക്കോളി, കാബേജ് ഇനങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.
തക്കാളി
തക്കാളി അസിഡിറ്റി ഉണ്ടാക്കുമെന്നതിനാല്‍ അവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങ്
ഗ്യാസും അസിഡിറ്റിയും ഉള്ളവര്‍ ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ സൂക്ഷിക്കണം. ഇത് പെട്ടെന്ന് ഗ്യാസ് കയറാന്‍ കാരണമാകും.
അച്ചാര്‍
അച്ചാറുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ആ ശീലം എത്രയും വേഗം ഒഴിവാക്കണം. ചിലരില്‍ അച്ചാര്‍ അസിഡിറ്റിയ്ക്ക് കാരണമാണ്.
പാല്‍
ചിലരില്‍ കാപ്പി, പാല്‍, ചായ, വെണ്ണ എന്നിവ അസിഡിറ്റി കാരണമാണ്. സോയാബീന്‍, ഓട്‌സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാക്കാം.