സമകാലിക മലയാളം ഡെസ്ക്
രാത്രിയായല്ലോ, ഇനി എന്തും കഴിക്കാം, കുറച്ച് കൂടി ഫോൺ നോക്കിയിട്ട് ഉറങ്ങാം",ഇങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കൂ.
രാത്രി 8ന് ശേഷമുള്ള ചില ശീലങ്ങൾ ഹൃദയത്തിന് നിശബ്ദമായ ഭീഷണിയായി മാറാം.
ആരോഗ്യകരമായ ഹൃദയത്തിനായി ഈ ശീലങ്ങൾ ഇന്നുതന്നെ മാറ്റാം.
വൈകിയുള്ള അത്താഴം
രാത്രി വൈകി നിങ്ങള്‍ ഹെവി അത്താഴം കഴിക്കുമ്പോള്‍ ആ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് ഓവര്‍ടൈം പണിയെടുക്കേണ്ടി വരുന്നു. ഇത് രക്തസമ്മര്‍ദം ഉയരാനും മെറ്റബോളിസം സാവധാനത്തിലാകാനും അമിതമായി വണ്ണം വയ്ക്കാനും ഇടയാക്കുന്നു. വളരെ ലഘുവായ അത്താഴം കഴിവതും 8 മണിക്ക് മുമ്പ് കഴിക്കാനാണ് ശ്രമിക്കേണ്ടത്.
കാപ്പികുടി
രാത്രി വെറുതെ കാപ്പി കുടിച്ചുകൊണ്ടിരിക്കേണ്ട. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ താളം തെറ്റിക്കും. ഹൃദയമിടിപ്പ് ഉയരാനും രക്തസമ്മര്‍ദമുണ്ടാകാനും രാത്രി വൈകിയുള്ള കാപ്പികുടി കാരണമാകും.
ഉറക്കം വരാന്‍ മദ്യം
രാത്രി വൈകിയുള്ള മദ്യപാനം ഹൃദയത്തിനും കരളിനും വളരെ ദോഷകരമെന്ന് മാത്രമല്ല നിങ്ങളുടെ ഉറക്കത്തിന്റെ പാറ്റേണുകളേയും ദോഷകരമായി ബാധിക്കും.
രാത്രിയിലെ മൊബൈൽ ഉപയോഗം
ഉറങ്ങാനായി കിടക്കുമ്പോള്‍ മൊബൈലിൽ റീല്‍സും മറ്റും സ്‌ക്രോള്‍ ചെയ്യുന്നത് മണിക്കൂറുകളോളം നീണ്ടുപോകുകയും ചിലപ്പോള്‍ നേരം വെളുക്കുകയും ചെയ്യുന്നതൊക്കെ പലര്‍ക്കും അനുഭവമുണ്ടാകും. ഇത് നിങ്ങളുടെ ശരീരത്തിന്റെ ക്ലോക്കിനെ ആശയക്കുഴപ്പത്തിലാക്കും. ഇത്തരം ശീലങ്ങള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
ഉപ്പ്
രാത്രിയിൽ നല്ല ഉപ്പുള്ള ചിപ്പ്‌സും മിക്‌സ്ച്ചറും ഫ്രഞ്ച് ഫ്രൈസുമൊക്കെ കഴിക്കുന്നത് നിങ്ങളെ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. വലിയ അളവില്‍ സോഡിയമുള്ള ഭക്ഷണങ്ങള്‍ രാത്രി വൈകി കഴിക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം.
ഹെവി വര്‍ക്കൗട്ട്‌സ്
രാത്രി വൈകി ഹെവി വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കും. ശരീരത്തിന് പൂര്‍ണമായും റിലാസാകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. വ്യായാമം കഴിയുന്നതും രാവിലെ ചെയ്യാന്‍ ശ്രമിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates