സമകാലിക മലയാളം ഡെസ്ക്
നമ്മുടെയെല്ലാം വീടുകളില്‍ ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ദോശ ഉണ്ടാക്കും
തയ്യാറാക്കാന്‍ എളുപ്പമാണ്. അതിലുപരി രുചികരവുമാണ് എന്നത് തന്നെയാണ് ദോശയെ നമ്മുടെ പ്രിയപ്പെട്ടതാക്കിയത്.
എന്നാല്‍ പലരുടേയും പരാതി ദോശ തയ്യാറാക്കിയാല്‍ നന്നായി മൊരിഞ്ഞ് കിട്ടുന്നില്ല എന്നതാണ്.
ചില തെറ്റുകൾ ഒഴുവാക്കിയാൽ ഹോട്ടലിലേത് പോലെ നല്ല മൊരിഞ്ഞ ടേസ്റ്റി ദോശ വീട്ടിൽ ഉണ്ടാക്കാം.
ദോശയുടെ പുളി പ്രധാനമാണ്. കുറഞ്ഞ പുളിപ്പ് ദോശ കട്ടിയുള്ളതായി മാറും. കൂടുതൽ പുളിയാണെങ്കിൽ അത് ദോശയ്ക്ക് പുളി രുചി കൂട്ടുകയും, ദോശയുടെ രൂപവും നഷ്ടപ്പെടുത്തുകയും ചെയ്യും.
ദോശക്കല്ല് ശരിയായ രീതിയിൽ ചൂടായില്ലെങ്കിൽ ദോശ അടിയിൽ പിടിയ്ക്കാനോ അല്ലെങ്കിൽ വേവ് കുറയാനോ സാധ്യതയുണ്ട്. കല്ല് ഒരുപാട് ചൂടായാൽ മാവ് ശരിയായി പരത്താൻ കഴിയില്ല.കല്ല് തണുത്തിരുന്നാൽ ദോശ കല്ലിൽ ഒട്ടിപ്പിടിക്കും.
മാവിൻ്റെ അയവ് ശരിയല്ലെങ്കിൽ ദോശ നന്നായി വരികയില്ല.കട്ടിയുള്ള മാവുപയോഗിച്ച് ദോശ ഉണ്ടാക്കുമ്പോൾ ദോശ കട്ടിയുള്ളതായി മാറും.വളരെ നേർത്ത മാവാണെങ്കിൽ ദോശ പരത്തുമ്പോൾ തന്നെ പൊട്ടിപ്പോകാനും തുടങ്ങും.
മാവൊഴിച്ച ശേഷം വീണ്ടും വീണ്ടും പരത്താൻ ശ്രമിക്കുന്നത് ദോശയുടെ മുകൾഭാഗം വൃത്തികേടാക്കുകയും അതിൽ സ്വാഭാവികമായി വരുന്ന സുഷിരങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.ഇത് ദോശ മൊരിഞ്ഞ് കിട്ടാൻ പ്രയാസമാക്കും.
ദോശ പരത്തിയ ഉടൻ തന്നെ ഒരുപാട് എണ്ണ ഒഴിക്കാതെ ദോശയുടെ മുകൾഭാഗം ചെറുതായി ഉണങ്ങിത്തുടങ്ങുമ്പോൾ, അതിൻ്റെ അരികുകളിലും മുകളിലും കുറച്ച് എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates