കോളിഫ്ലവർ പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

സമകാലിക മലയാളം ഡെസ്ക്

എന്നാൽ കോളിഫ്ലവർ പാചകം ചെയ്യുമ്പോൾ അറിയാതെ ചില തെറ്റുകൾ നമ്മൾ സ്ഥിരമായി ചെയ്യാറുണ്ട്.

Cauliflower | Pinterest

ഇത് കറി വയ്ക്കുമ്പോൾ കുഴഞ്ഞുപോകാനും, രുചി നഷ്ടപ്പെടാനും, മൊരിഞ്ഞു കിട്ടാതിരിക്കാനും കാരണമാകുന്നു.

Cauliflower | Pinterest

അത്തരത്തിൽ കോളിഫ്ലവർ പാചകം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ നോക്കാം.

Cauliflower | Pinterest

അമിതമായി വേവിക്കുന്നത്

ഇത് കോളിഫ്ലവർ കുഴഞ്ഞുപോകാനും രുചിയും മണവും നഷ്ടപ്പെടാനും കാരണമാകും. കോളിഫ്ലവർ തിളയ്ക്കുന്ന വെള്ളത്തിൽ ഇടുമ്പോൾ, അത് പകുതി വെന്താൽ മതിയെന്ന് ഉറപ്പാക്കുക.

പ്രതീകാത്മക ചിത്രം | AI Generated

കഴുകിയ ശേഷം ഉണക്കാതിരിക്കുന്നത്

കഴുകിയ ഉടൻ വെള്ളത്തോടെ പാത്രത്തിലിട്ടാൽ, അത് വറുക്കുന്നതിന് പകരം ആവിയിൽ വേവുന്നതുപോലെയാകും ക്രിസ്പിയായി കിട്ടില്ല.

പ്രതീകാത്മക ചിത്രം | Pinterest

ഒരേ അളവിൽ മുറിക്കാത്തത്

കഷ്ണങ്ങൾ വ്യത്യസ്ത വലുപ്പത്തിലായാൽ, ചെറുത് അമിതമായി വേവുകയും വലുത് വേവാതെ ഇരിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

പാത്രം തിങ്ങിനിറയ്ക്കുന്നത്

വറുക്കുമ്പോൾ പാൻ നിറയെ കഷ്ണങ്ങൾ ചേർത്ത് പാകം ചെയ്യുന്നത് ശരിയായ ക്രിസ്പിനെസ്സ് ആകാതെ വരും. പാത്രത്തിന്റെ വലുപ്പം അനുസരിച്ച് കോളിഫ്ലവർ ചേർക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | AI Generated

ഉപ്പ് നേരത്തെ ചേർക്കുന്നത്

പാകം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഉപ്പ് ചേർക്കുന്നത് കോളിഫ്ലവറിലെ ജലാംശം പുറത്തുവിടുകയും വിഭവം കുഴഞ്ഞുപോകാൻ ഇടയാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

കുറഞ്ഞ തീയിൽ പാകം ചെയ്യുന്നത്

മഞ്ചൂരിയൻ പോലെ റോസ്റ്റ് ചെയ്യേണ്ട വിഭവങ്ങൾ ഉയർന്ന ചൂടിൽ പാകം ചെയ്താലേ ബ്രൗൺ നിറവും മൊരിഞ്ഞ രുചിയും ലഭിക്കൂ.

പ്രതീകാത്മക ചിത്രം | AI Generated

ശരിയായ രീതി

കോളിഫ്ലവർ കഴുകിയ ശേഷം നന്നായി ഉണക്കി, ചൂടായ പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് വറുക്കുക. അമിതമായി വേവിക്കാതെ ക്രിസ്പിയായി പാകം ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File