കാസ്റ്റ് അയൺ പാൻ കഴുകുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിൽ ഏറെ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഒന്നാണ് കാസ്റ്റ് അയൺ പാൻ.

cast iron pan | Pinterest

ശരിയായി ഉപയോഗിച്ചാൽ വർഷങ്ങളോളം നിലനിൽക്കാനും ഭക്ഷണത്തിന് മികച്ച രുചി നൽകാനും ഇതിന് കഴിയും

cast iron pan | Pinterest

എന്നാൽ ഇത് വൃത്തിയാക്കുന്ന രീതിയിൽ ചെറിയ പിഴവുകൾ സംഭവിച്ചാൽ പാൻ പെട്ടെന്ന് തുരുമ്പ് പിടിക്കാനും നശിക്കാനും സാധ്യതയുണ്ട്.

cast iron pan | Pinterest

കാസ്റ്റ് അയൺ പാൻ കഴുകുമ്പോൾ പലരും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ ഉപയോഗം കഴിയുമ്പോഴും കാസ്റ്റ് അയൺ പാൻ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അതിൽ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കഴുകിയതിന് ശേഷം ഈർപ്പം തങ്ങി നിൽക്കുന്നത് പാനിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിച്ച് കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുന്നത് ഒഴിവാക്കാം. ഇത് പാൻ പെട്ടെന്ന് കേടുവരാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

കഠിനമായ സ്‌ക്രബറുകൾ ഉപയോഗിക്കുന്നതും പൂർണമായും ഒഴിവാക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഉപയോഗ ശേഷം വൃത്തിയാക്കുന്നതിന് വേണ്ടി കാസ്റ്റ് അയൺ പാൻ വെള്ളത്തിൽ മുക്കി വെയ്‌ക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file