രാത്രിയിലെ ഈ ശീലങ്ങൾ ഒഴിവാക്കാം, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം.

പ്രതീകാത്മക ചിത്രം | Pinterest

ശരിയായ രീതിയിൽ പരിചരിച്ചില്ലെങ്കിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് രാത്രി ഒഴിവാക്കേണ്ട ശീലങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

രാത്രിയിൽ ഭക്ഷണം അമിതമായി കഴിക്കരുത്. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാനും രക്തയോട്ടത്തെയും ഹൃദയത്തിന്റെ പ്രവർത്തനത്തെയും അവതാളത്തിലാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

രാത്രിയിൽ കോഫി കുടിക്കാതിരിക്കുക. കോഫിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നു.

coffee | Pinterest

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഉറങ്ങുന്നതിന് മുമ്പ് സ്നാക്സ് കഴിക്കുന്നത് വിശപ്പ് അകറ്റുമെങ്കിലും നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കും. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം മോശമാകും

Snacks | Pinterest

രാത്രി ഉറങ്ങുന്നതിന് മുമ്പ് മദ്യം കുടിക്കുന്നത് ഒഴിവാക്കണം. ഇത് ബ്ലഡ് പ്രഷർ കൂടാനും ഹൃദയാരോഗ്യം തകരാറിലാവാനും കാരണമാകും.

Alcohol | Pinterest

അമിത സമ്മർദ്ദം ഉണ്ടാകുമ്പോൾ കോർട്ടിസോളിന്റെ അളവ് കൂടുന്നു. ഇത് ബ്ലഡ് പ്രഷർ കൂടാനും ഹൃദയാരോഗ്യം തകരാറിലാവാനും കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File