സമകാലിക മലയാളം ഡെസ്ക്
ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവരാണോ നിങ്ങള്‍ ?. എങ്കില്‍ ആഹാരക്രമത്തില്‍ മാത്രമല്ല,അടുക്കളയിലേക്ക് വാങ്ങുന്ന ചെറിയ ചെറിയ സാധനങ്ങളില്‍ പോലും ശ്രദ്ധ വേണ്ടി വരും.
ചില സമയങ്ങളിൽ ഗുണമേന്മയേക്കാള്‍ വിലക്കുറവ് നോക്കി സാധനങ്ങൾ നിങ്ങൾ വാങ്ങാറില്ലേ? പക്ഷെ ഇങ്ങനെ ചെയ്യുന്നത് നിങ്ങളെ പതിയെ വലിയ രോഗികളാക്കിത്തീർത്തേക്കും.
ആരോഗ്യത്തെ ബാധിക്കാവുന്ന നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ചില ഇക്കാര്യങ്ങള്‍ വീട്ടില്‍ നിന്നും ഒഴിവാക്കാം.
റിഫൈന്‍ഡ് ഓയില്‍
അമിതമായി സംസ്‌കരിച്ചതും ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി വേര്‍തിരിച്ചെടുത്തതുമായ ഇവ ഒഴിവാക്കാം. ഇതിലെ ഒമേഗ-6 ഫാറ്റി ആസിഡുകള്‍ വയറിലെ അസ്വസ്ഥതകള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകും.
പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകള്‍
പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡില്‍ അടങ്ങിയ മൈക്രോപ്ലാസ്റ്റിക് പച്ചക്കറി അരിയുന്ന കൂട്ടത്തില്‍ ശരീരത്തിനുള്ളില്‍ എത്താനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാനും ശരീരവീക്കത്തിലേക്കും നയിക്കുന്നു. ഇത് കാന്‍സറിന് വരെ കാരണമാകാം.
വൈറ്റ് ഷുഗര്‍
പഞ്ചസാരയുടെ അമിത ഉപയോഗം ഇന്‍സുലിന്‍ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. ഇത് ഫാറ്റി ലിവര്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകാം.
ഗുണനിലവാരമില്ലാത്ത ചോക്ലേറ്റുകള്‍
വിലക്കുറവുള്ള ചോക്ലേറ്റുകളില്‍ കൊക്കോയ്ക്ക് പകരം പഞ്ചസാരയും വെജിറ്റബിള്‍ ഫാറ്റും എമല്‍സിഫയറുകളും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മപ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഇന്‍സ്റ്റന്റ് ഫുഡ്
പ്രിസര്‍വേറ്റീവുകളും അമിത ഉപ്പും കൃത്രിമ നിറങ്ങളും കലര്‍ന്ന ഇന്‍സ്റ്റന്റ് ഫുഡ് പാക്കുകള്‍ വാങ്ങുക ഇന്ന് സാധാരണമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കും. ഇത് ദഹനപ്രക്രിയ വഷളാക്കാനും ശരീരവീക്കത്തിനും കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates