സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
പാക്കറ്റ് ചിപ്സും സ്നാക്കുകളും
അമിതമായ ഉപ്പും കൊഴുപ്പും അടങ്ങിയിരിക്കും.
വയർ നിറഞ്ഞതായി തോന്നുമെങ്കിലും പോഷകങ്ങൾ കുറവാണ്.
പതിവാക്കിയാൽ അമിതവണ്ണത്തിന് കാരണമാകാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർത്തും.
പിന്നീട് ഊർജം വേഗത്തിൽ കുറയാൻ കാരണമാകും.
ശ്രദ്ധക്കുറവും ക്ഷീണവും ഉണ്ടാകാം.
ശീതളപാനീയങ്ങൾ
പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.
പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ജലാംശം നൽകുന്നതിന് പകരം ദാഹം വർധിപ്പിക്കാം.
പ്രോസസ്സ് ചെയ്ത മാംസാഹാരങ്ങൾ
സോഡിയവും പ്രിസർവേറ്റീവുകളും കൂടുതലാണ്.
സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കണമെന്നില്ല.
ഇൻസ്റ്റന്റ് നൂഡിൽസ്
ഫൈബറും പ്രോട്ടീനും കുറവാണ്.
കുട്ടിക്ക് ഏറെ നേരം വിശപ്പടക്കാൻ സാധിക്കില്ല.
സമീകൃത ഭക്ഷണത്തിന് പകരമാകില്ല.
ക്രീം ബിസ്ക്കറ്റുകൾ
പഞ്ചസാരയും ട്രാൻസ് ഫാറ്റും കൂടുതലാണ്.
കുട്ടികൾക്ക് താത്കാലിക ഊർജം മാത്രമേ നൽകൂ.
പതിവാക്കിയാൽ ആരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താൽപര്യം കുറയാം.
തലേദിവസത്തെ ഭക്ഷണം
ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ബാക്ടീരിയ വളരാം.
വയറിളക്കത്തിനും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകാം.
എപ്പോഴും ഫ്രഷ് ആയ ഭക്ഷണം നൽകുന്നതാണ് നല്ലത്.