സമകാലിക മലയാളം ഡെസ്ക്
ചായകപ്പ്, ചീപ്പ്, തോർത്ത് തുടങ്ങിയവയൊന്നും പങ്കുവയ്ക്കുന്നത് നല്ലതല്ലെന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ട് സ്വന്തം പേരെഴുതിയ കപ്പ് മുതൽ പല നിറങ്ങളിലുള്ള തോർത്തുകൾ വരെ എല്ലാ വീടുകളിലുമുണ്ടാകും.
ഇങ്ങനെയൊക്കെയാണെങ്കിലും പലരും മറന്നുപോകുന്ന മറ്റൊന്നുണ്ട്. അതാണ് സോപ്പ്. ഓരേ വീട്ടിലുള്ളവർ ഒരു സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് ആരും കാര്യമാക്കാറില്ലെന്നതാണ് വാസ്തവം.
സോപ്പ് അണുക്കളെ നശിപ്പിക്കുന്ന ഒന്നാണല്ലോ എന്ന് കരുതിയാകും ഇത്. പക്ഷെ, സോപ്പിലും ചിലതരം അണുക്കൾ നിലനിൽക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
സോപ്പിൽ തുടരുന്ന ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. രണ്ട് മുതൽ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കൾ സോപ്പിൽ നിലനിൽക്കാമെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇ-കോളി, സാൽമണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും സോപ്പിൽ തങ്ങി നിന്ന് ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ലിക്വിഡ് സോപ്പോ ബോഡി വാഷോ ഉപയോഗിക്കുന്നത് സോപ്പ് പങ്കുവയ്ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ നല്ലതാണ്. ഉപയോഗ ശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കാനും മറക്കരുത്.
മറ്റൊരാൾ ഉപയോഗിച്ച സോപ്പ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടിവരുമ്പോൾ രണ്ട് തവണയെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates