ചില ഭക്ഷണങ്ങൾ ഒഴിവാക്കി തണുപ്പുകാലത്തെ പനിയും ചുമയും തടയാം

സമകാലിക മലയാളം ഡെസ്ക്

ഏറ്റവും കൂടുതൽ അസുഖങ്ങൾ വരുന്ന കാലമാണ് തണുപ്പുകാലം.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ തന്നെ രോഗ പ്രതിരോധശേഷി കൂട്ടാൻ ആവശ്യമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

അതേസമയം തണുപ്പുകാലത്ത് വരുന്ന രോ​ഗങ്ങൾ തടയാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട്.അവ എന്തൊക്കെയാണെന്ന് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

വാഴപ്പഴം

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് വാഴപ്പഴമെങ്കിലും തണുപ്പുള്ള ഭക്ഷണമായതിനാൽ തണുപ്പുകാലത്ത് ഇത് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ചുമ, തൊണ്ട വേദന പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

Banana | Pinterest

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ തണുപ്പുകാലത്ത് ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

Citrus Fruit | Pinterest

കഫീൻ

തണുപ്പുകാലത്ത് കോഫി നമ്മൾ ഒരുപാട് കുടിക്കാറുണ്ട്. അമിതമായി കഫീൻ ശരീരത്തിൽ എത്തുന്നത് നിർജ്ജലീകരണം ഉണ്ടാവാൻ കാരണമാകുന്നു. ഇത് പലതരം രോഗങ്ങൾക്ക് വഴിവയ്ക്കും

Coffee | Pinterest

വറുത്ത ഭക്ഷണങ്ങൾ

ഒരുപാട് എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് നല്ല ദഹനത്തെ തടസമാക്കുകയും പ്രതിരോധ ശേഷി കുറയ്ക്കാനും കാരണമാക്കും.

പ്രതീകാത്മക ചിത്രം | Pinterest

തേങ്ങാവെള്ളം

തണുപ്പ് തരുന്ന, ശരീരത്തെ ഹൈഡ്രേറ്റായി വെയ്ക്കുന്ന പാനീയമാണ് തേങ്ങാവെള്ളം. എന്നാൽ തണുപ്പുകാലത്ത് ഇത് അമിതമായി കുടിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും ചുമ, പനി എന്നിവയ്ക്കും കാരണമാകുന്നു.

Coconut water | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File