അഞ്ജു സി വിനോദ്
ആയുർവേദം പ്രകാരം, വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കുന്നത് അല്ലെങ്കിൽ ഒന്നിന് പിന്നാലെ മറ്റൊന്ന് കഴിക്കുന്നത് ദഹനക്കേട്, അലർജി തുടങ്ങിയ നിരവധി രോഗാവസ്ഥകൾക്ക് കാരണമാകും. അത്തരത്തിൽ ചില വിരുദ്ധാഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
തക്കാളി കഴിച്ച ശേഷം പാല്‍ അല്ലെങ്കില്‍ തൈര് കുടിക്കുന്നത് ഒഴിവാക്കുക. കാരണം തക്കാളി അസിഡിക് സ്വഭാവമുള്ള പഴമാണ്. ഇവ പാല്‍ ഉല്‍പ്പന്നങ്ങളുമായി ചേരുന്നത് അസിഡിറ്റി, ബ്ലോട്ടിങ്, ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം
തക്കാളി കഴിച്ചതിന് പിന്നാലെ കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള കുടിക്കുന്നത് ദഹനം തടസപ്പെടാനും രക്തത്തില്‍ ഇരുമ്പിന്റെ ആഗിരണം തടയാനും കാരണമാകും. തക്കാളി കഴിച്ച് കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുക.
ചീര കഴിച്ച ശേഷം പനീര്‍, പാല്‍ പോലുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. ചീരയില്‍ അടങ്ങിയ ഓക്‌സലേറ്റുകള്‍ പാലില്‍ അടങ്ങിയ കാല്‍സ്യം ആഗിരണം കുറയ്ക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് കാരണമാകും.
ചീരയിലും തക്കാളിയിലും ഉയര്‍ന്ന അളവില്‍ ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്ത് കഴിക്കുന്നത് വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകും.
ആയുര്‍വേദം പ്രകാരം, തൈരും മീനും അല്ലെങ്കിൽ മാംസം ഒന്നിച്ചു കഴിക്കുന്നത് വിഷാംശം പുറപ്പെടുവിക്കാനും ഇത് ചര്‍മത്തില്‍ അലര്‍ജി ദഹനക്കേട് എന്നിവ ഉണ്ടാകാന്‍ കാരണമാകുന്നു.
തൈര് ശരീരം തണുപ്പിക്കുകയും ഉള്ളി ചൂടാക്കുകയും ചെയ്യുന്നു. ഇവ രണ്ടും ഒന്നിച്ചു സംയോജിക്കുന്നത് പിത്ത-കഫ സന്തുലനം തകിടം മറിക്കുന്നു. ദഹനം മെല്ലെയാക്കാനും കാരണമാകും.