സമകാലിക മലയാളം ഡെസ്ക്
കറികൾക്ക് കടുക് വറുക്കുന്ന സമ്പ്രദായം മൂവായിരം വർഷങ്ങൾക്കു മുൻപ് തന്നെ നിലവിലുണ്ടെന്നാണ് പറയപ്പെടുന്നത്.
ഇന്ത്യൻ കറികളിൽ മിക്കതിലും നമ്മൾ കടുക് വറുത്തും അല്ലാതേയും ചേർക്കാറുണ്ട്.
ഭക്ഷ്യപദാർഥങ്ങൾക്കു രുചികൂട്ടാനും അവ കേടുവരാതെ സൂക്ഷിക്കാനും കടുക് സഹായിക്കുന്നു.
അച്ചാറിലും മറ്റും കടുക് അരച്ച് ചേർക്കുന്നത് രുചി കൂട്ടാൻ മാത്രമല്ല അവ പൂപ്പൽപിടിക്കാതെ കേടുകൂടാതെ ദീർഘകാലം നിൽക്കാൻ കൂടി വേണ്ടിയാണ്.
കറികളിലും മറ്റും ചേർത്ത് രുചിയും മണവും ഉണ്ടാക്കുന്നതിനു പുറമേ, കടുക് പല രോഗങ്ങളുടെ ചികിൽസയ്‌ക്കും പ്രയോഗിക്കുന്നുണ്ട്.
ആസ്മയുടെ ആധിക്യം കുറയ്‌ക്കാൻ സഹായിക്കുന്ന സെലനിയം എന്ന പോഷകത്തിന്റെ ഉറവിടമാണ് കടുക്. പല അസുഖങ്ങൾക്കും കടുക് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
കൈകാൽ കടച്ചിലിനും നടുവേദനയ്ക്കും കടുക് എണ്ണ നല്ലതാണ്. ഉഷ്‌ണകാലത്തുണ്ടാകുന്ന ചുടുവാതത്തിനും കടുക് ഒന്നാന്തരം മരുന്നാണ്.
പ്രഭാതസമയങ്ങളിൽ അലട്ടുന്ന ചുമ മാറാൻ കുറച്ചു കടുക് അരച്ച് കുന്നിക്കുരു അളവിൽ ദിവസേന മൂന്ന് പ്രാവശ്യം തേനിൽ കഴിക്കുക. വളരെ ആശ്വാസം കിട്ടും.
തലവേദനയ്‌ക്ക് കടുക് അരച്ച് നെറ്റിയിലിട്ടാൽ ആശ്വാസം കിട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates