സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കി ബേബി മീ ട്രെൻഡ്

SREELAKSHMI P M

ചാറ്റ് ജിപിടിയിലേയും ജെമിനിയിലേയും പുതിയ പ്രോംപ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

പ്രതീകാത്മക ചിത്രം | AI Generated

ചെറിയ നമ്മളും വലുതായ നമ്മളും കണ്ടുമുട്ടിയാൽ പരസ്പരം എന്തൊക്കെ ആയിരിക്കും പറയുക? ഇതിനുള്ള അവസരമാണ് ബേബി മീ നൽകുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ചെറിയ പ്രായത്തിലുള്ള നമ്മളെയും ഇന്നത്തെ നമ്മളെയും ഒരേ ഫ്രെയിമിൽ കൊണ്ടുവന്ന്, ഇരുവരും തമ്മിൽ ഒരു സങ്കൽപ്പ സംഭാഷണം സൃഷ്ടിക്കുന്നതാണ് ഈ ട്രെൻഡിന്റെ പ്രത്യേകത.

പ്രതീകാത്മക ചിത്രം | AI Generated

“ചെറുപ്പത്തിലെ നമ്മളെ ഒരിക്കൽ വീണ്ടും കാണാൻ കഴിഞ്ഞാൽ എന്ത് പറയും?” എന്ന ചോദ്യമാണ് പലരെയും ഈ ട്രെൻഡിലേക്ക് ആകർഷിക്കുന്നത്.

പ്രതീകാത്മക ചിത്രം | Instagram

ബാല്യകാല സ്വപ്നങ്ങൾ, അന്നത്തെ ഭയങ്ങൾ, ഇന്നത്തെ ജീവിതാനുഭവങ്ങൾ എന്നിവ തമ്മിൽ കോർത്തിണക്കിയ ഹൃദയസ്പർശിയായ സംഭാഷണങ്ങളാണ് പലരും 'ബേബി മീ'യിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ചിലർ ഇത് വിനോദത്തിനായി ഉപയോഗിക്കുമ്പോൾ, മറ്റു ചിലർ സ്വന്തം ജീവിതയാത്രയെ തിരിഞ്ഞ് നോക്കാനുള്ള ഒരു അവസരമായും കാണുന്നു.

പ്രതീകാത്മക ചിത്രം | AI generated

എഐ പ്രോംപ്റ്റുകളുടെ ലോകത്ത് പുതുമകൾ തുടർച്ചയായി വരുമ്പോഴും, വ്യക്തിപരമായ ഓർമ്മകളെയും വികാരങ്ങളെയും സ്പർശിക്കുന്ന ട്രെൻഡുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | AI generated

അതിന്റെ പുതിയ ഉദാഹരണമായാണ് 'ബോബി മീ' സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

നിങ്ങൾക്കും ഈ ട്രൻഡ് ചെയ്യണെമങ്കിൽ ജെമിനിയോ ചാറ്റ് ജിപിടിയോ ഓപ്പൺ ചെയ്യുക. നമ്മുടെ ചെറുപ്പത്തിലെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും സെലക്ട് ചെയ്യുക. പ്രോംപ്റ്റ് ടൈപ്പ് ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

നിങ്ങളുടെ ആവശ്യം അനുസരിച്ചുള്ള പ്രോംപ്റ്റ് തയ്യാറാക്കാനും നിങ്ങൾക്ക് എഐ ആപ്പുകളുടെ സഹായം തേടാം

പ്രതീകാത്മക ചിത്രം | Instagram

സംഗതി സിമ്പിൾ ആണ്.അപ്പൊ ട്രൈ ചെയ്തു നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file