സമകാലിക മലയാളം ഡെസ്ക്
ഉറക്കം സുഖമാകുന്നില്ലേ? അതിന് പിന്നിൽ നമ്മൾ അത്ര കാര്യമാക്കാതെ വിട്ടുകളയുന്ന ചില ദുശ്ശീലങ്ങളാകാം.
ഉറങ്ങുന്നതിന് മുൻപ് സ്ക്രോളിങ്
ഉറങ്ങുന്നതിന് മുൻപ് മൊബൈൽ/ലാപ്ടോപ്പ് ഉപയോഗിക്കുന്നത് ബ്ലൂ ലൈറ്റ് കാരണം മെലട്ടോണിൻ ഹോർമോൺ കുറയ്ക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.
രാത്രി വൈകി അത്താഴം
ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പ് വലിയ അത്താഴം കഴിക്കുന്നത് ദഹന പ്രശ്നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാം.
കഫീൻ ഒഴിവാക്കാം
വൈകുന്നേരം അല്ലെങ്കിൽ രാത്രി കഫീൻ അടങ്ങിയ കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ എന്നിവ കഴിക്കുന്നത് ഉറക്കം വൈകിപ്പിക്കും.
ഉറക്കസമയം
ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യാത്തത് ബോഡി ക്ലോക്ക് തകർക്കും.
മാനസികസമ്മർദം
ജോലി, മാനസികസമ്മർദം, അമിത ചിന്ത എന്നിവ ഉത്കണ്ഠ കൂട്ടി ഉറക്കത്തെ ബാധിക്കും.
ശബ്ദവും വെളിച്ചവും
ബ്രൈറ്റ് ലൈറ്റ്, ടിവിയുടെ ശബ്ദങ്ങൾ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ എന്നിവ ആഴത്തിലുള്ള ഉറക്കം തടയും.