കുടലിന്റെ ആരോ​ഗ്യത്തിന് ദോഷമാകുന്ന ദുശ്ശീലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതികളും കാരണം പലരുടേയും കുടലിന്റെ ആരോഗ്യം തകരാറിലാണ്.

Gut health

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നമ്മുടെ കുടലിന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്.

Gut health

കുടലിന്റെ ആരോഗ്യത്തിനായി ചില ദുശ്ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്.

Gut health

അത്താഴം രാത്രി ഒമ്പത് മണിക്ക് ശേഷം കഴിച്ചാൽ ദഹിക്കില്ല. പകരം ഗ്യാസുണ്ടാകാനും വയറു വീർക്കാനും ആസിഡ് റിഫ്ലക്സിനും കാരണമാകും.

Late night dinner | Meta AI Image

ഭക്ഷണം ഒഴിവാക്കുന്നതും തോന്നിയ സമയത്ത് കഴിക്കുന്നതും കുടലിനെ കൺഫ്യൂഷനാക്കും. ഇത് മലബന്ധം, വയറു വീർക്കൽ, ​ഇറിറ്റബ്ൾ ബവൽ സിൻഡ്രം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

Food avoidance

ജങ്ക് ഫുഡുകളിലൊന്നും ഒരു പോഷകമൂല്യവും ഇല്ല. മാത്രമല്ല, ആവശ്യത്തിലധികം പ്രിസർവെറ്റിവുകളും മായവും കലർന്നിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്ന കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നതാണ് ഈ പ്രിസർവെറ്റിവുകൾ.

Junk food

കുടലിന്റെ ആരോഗ്യത്തിനും ദഹനപ്രക്രിയ കൃത്യമായി നടക്കണമെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. നിരന്തര നിർജലീകരണമാണ് മലബന്ധത്തിനും ഫിഷറും പൈൽസും വരാനുള്ള പ്രധാന കാരണം.

water drinking | pexels

പല സമയങ്ങളിലായി ഉറങ്ങുന്നത് കുടൽ പാളിക്ക് വീക്കം വരുത്തുകയും, കുടലിന്റെ താളം തെറ്റിക്കുകയും, അസിഡിറ്റി, ഐ.ബി.എസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

sleeping | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika