213 കിലോമീറ്റര്‍ മൈലേജ്; ലോകത്തെ ആദ്യ സിഎന്‍ജി ബൈക്കുമായി ബജാജ്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലോകത്തെ ആദ്യത്തെ സിഎന്‍ജി ബൈക്ക് അവതരിപ്പിച്ചു.മോട്ടോര്‍ സൈക്കിളിന് ഫ്രീഡം 125 എന്നാണ് പേരിട്ടിരിക്കുന്നത്.

image credit: bajaj auto

മൂന്ന് വേരിയന്റിലാണ് ബൈക്ക് വിപണിയില്‍ എത്തുക. ബേസ് മോഡലായ'ഡ്രം' വേരിയന്റിന് 95,000 രൂപയാണ് എക്‌സ്‌ഷോറൂം വില.

image credit: bajaj auto

NG04 Disc LED വേരിയന്റിന് 1,10,000 രൂപയും NG04 Drum LED വേരിയന്റിന് 1,05,000 രൂപയുമാണ് വില (എക്‌സ്‌ഷോറൂം)

image credit: bajaj auto

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ സിഎന്‍ജിയിലേക്ക് മാറ്റാം.

image credit: bajaj auto

ഇന്ധന ചെലവും മലിനീകരണവും കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

image credit: bajaj auto

എല്‍ഇഡി വേരിയന്റ് അഞ്ചു കളര്‍ ഓപ്ഷനുകളിലും എല്‍ഇഡി ഇതര വേരിയന്റ് രണ്ടു കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

image credit: bajaj auto

താരതമ്യേന ചെറിയ പെട്രോള്‍ ടാങ്ക് ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ശേഷി വെറും രണ്ട് ലിറ്റര്‍ മാത്രം. കരുതല്‍ ഇന്ധനമായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് പെട്രോള്‍ ടാങ്ക്.

image credit: bajaj auto

ഒരു കിലോ സിഎന്‍ജിക്ക് 213 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

image credit: bajaj auto

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates