സമകാലിക മലയാളം ഡെസ്ക്
ദിവസവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ എന്ന് പലരും സംശയിക്കാറുണ്ട്.
ഹൃദയാരോഗ്യം മുതല്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനു വരെ ചൂടുവെള്ളത്തിലുള്ള കുളി സഹായിക്കും.
ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ എന്താല്ലാമാണെന്ന് നോക്കാം
പേശി വേദനയ്ക്ക് ആശ്വാസം
കഠിനമായ വ്യായാമത്തിന് ശേഷമോ, പേശികളിലെ മുറുക്കം കുറയ്ക്കാൻ ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.
ഉറക്കം മെച്ചപ്പെടുത്തുന്നു
രാത്രി കിടക്കുന്നതിന് 2 മണിക്കൂർ മുമ്പ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും.
സമ്മർദ്ദം കുറയ്ക്കുന്നു
ശരീരത്തിലെ പിരിമുറുക്കവും സമ്മർദ്ദവും കുറച്ച് മനസ്സിന് ശാന്തത നൽകുന്നു
രക്തചംക്രമണം വർദ്ധിപ്പിക്കുന്നു
രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരത്തിലെ ക്ഷീണം മാറ്റാനും ഇത് സഹായിക്കുന്നു
ചർമ്മ സുഷിരങ്ങൾ തുറക്കുന്നു
ചൂടുവെള്ളത്തിലെ ആവി ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുകയും അഴുക്കും എണ്ണയും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates