സമകാലിക മലയാളം ഡെസ്ക്
പ്രായമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നമാണ് നടുവേദനയെന്ന് തെറ്റുധാരണയിൽ ജീവിക്കുന്നവരാണ് പലരും.
എന്നാൽ ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള യുവാക്കളിൽ നടുവേദന വർധിച്ചുവരുന്നതായി പഠനങ്ങൾ പറയുന്നു.
എന്തുകൊണ്ടാണ് ചെറിയ പ്രായത്തിൽ നടുവേദന വരുന്നതെന്ന് നോക്കാം.
ഇപ്പോഴത്തെ യുവാക്കളിലുള്ള ചലനങ്ങളില്ലാത്ത ജീവിതശൈലി നട്ടെല്ലിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.
പേശികൾ ബലഹീനമാകുമ്പോൾ ചെറിയ ജോലികൾ പോലും നടുവേദനയ്ക്ക് കാരണമാകും.
ജിമ്മിൽ പോകുന്ന യുവാക്കൾ ശരിയായ മാർഗനിർദേശങ്ങളില്ലാതെ വ്യായാമം ചെയ്യുന്നത് നട്ടെല്ലിന് ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കാം. ഇത് പേശിവലിവ് മുതൽ ഡിസ്‌ക് തകരാറുകൾ വരെ എത്തിച്ചേക്കാം.
ശരീരത്തിന്റെ മധ്യഭാഗത്തുള്ള അമിതഭാരം നട്ടെല്ലിന്റെ സ്വാഭാവികമായ ബാലൻസ് തെറ്റിക്കുന്നു. ഇത് നടുഭാഗത്ത് സ്ഥിരമായ സമ്മർദ്ദം ചെലുത്തുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യുന്നു.
സമ്മർദ്ദം കൂടുമ്പോൾ പേശികളിൽ പിരിമുറുക്കം ഉണ്ടാകുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരത്തിന് സ്വയം സുഖപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates