സമകാലിക മലയാളം ഡെസ്ക്
ബിയർ പതിവായി കുടിക്കുന്നവരിൽ വയറു ചാടുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ? ബിയർ ബെല്ലി എന്നാണ് ഇങ്ങനെ ഉണ്ടാകുന്ന കുടവയറിനെ വിളിക്കുന്നത്.
ബാർലി, ഗോതമ്പ് പോലുള്ള ധാന്യങ്ങളിൽ യീസ്റ്റ് ചേർത്ത് പുളിപ്പിച്ചെടുക്കുന്ന ഒരു ആൽക്കഹോളിക് പാനീയമാണ് ബിയർ. ഇതിൽ നാല് മുതൽ ആറ് ശതമാനം വരെ ആൽക്കഹോളിക് കണ്ടൻ്റ് അടങ്ങിയിട്ടുണ്ട്.
അമിതമായ കലോറി
ബിയറിലെ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഒരു സാധാരണ ബിയറിൽ 150 മുതൽ 200 വരെ കലോറി അടങ്ങിയിട്ടുണ്ട്. അമിതമായി എത്തുമ്പോൾ ശരീരം അത് കൊഴുപ്പായി സംസ്കരിച്ചു വയ്ക്കുന്നു.
ആസക്തി
ബിയർ കുടിക്കുമ്പോൾ അതിനൊപ്പം ടെച്ചിങ്സ് ആയി കൊഴുപ്പുള്ളതും ഉപ്പ് അടങ്ങിയതുമായ ഭക്ഷണം കഴിക്കാനുള്ള തോന്നൽ വർധിപ്പിക്കും. ഇതും കലോറി വർധിപ്പിക്കുന്നതാണ്. ഇത് തടി കൂടാൻ കാരണമാകുന്നു.
ഉയർന്ന കലോറി കത്തിക്കാതെ അത് കൊഴുപ്പായി അടിഞ്ഞു കൂടുന്നത് കൂടതലും വയറിന് ചുറ്റുമാണ്, പ്രത്യേകിച്ച് പുരുഷന്മാരിൽ. സ്ത്രീകളിൽ ഇത് തൊക്കിന് കീഴിലായിരിക്കും.
പരിഹാരം
ബിയർ കുടിക്കുന്നതിന്റെ അളവു കുറയ്ക്കുക എന്നതാണ് പ്രധാനം. ടച്ചിങ്സ് ആയി സാലഡ് അല്ലെങ്കിൽ പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്.
ബിയർ കുടിക്കുന്നത് പതിവാക്കുന്നത് ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങൾക്ക് കാരണമാകും. കൂടാതെ ഉറക്കപ്രശ്നങ്ങളിലേക്കും നയിക്കും.