ഈ ഒരു ഐറ്റം മതി ചര്‍മം തിളങ്ങാൻ

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകഗുണമുള്ള ബീറ്റ്‌റൂട്ട് ചര്‍മത്തിന്റെ ആരോഗ്യത്തിനും ബെസ്റ്റാണ്.

Beetroot | Pinterest

അവയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചര്‍മത്തില്‍ പോഷണം നല്‍കാനും കൂടുതല്‍ ചര്‍മം തിളങ്ങാനും സഹായിക്കുന്നു.

Beetroot | Meta AI Image

ബീറ്റ്‌റൂട്ട് സ്‌ക്രബ്

ബീറ്റ്‌റൂട്ട് പള്‍പ്പ് എടുത്ത് അതിലേക്ക് പഞ്ചസാരയും അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് മുഖത്ത് സ്‌ക്രബ് ആയി ഉപയോഗിക്കാം. ഇത് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കാനും ചര്‍മം കൂടുതല്‍ മൃദുവാകാനും സഹായിക്കും.

Beetroot scruber

ബീറ്റ്‌റൂട്ട് ലിപ് ബാം

ബീറ്റ്‌റൂട്ട് ജ്യൂസ് ഷിയ ബട്ടര്‍ അല്ലെങ്കില്‍ പെട്രോളിയം ജെല്ലിയുമായി യോജിപ്പിച്ച് ബീറ്റ്‌റൂട്ട് ലിപ് ബാദം ഉണ്ടാക്കാം. ദിവസവും ഇത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകള്‍ കൂടുതല്‍ മൃദുലവും ഈര്‍പ്പമുള്ളതുമാകാന്‍ സഹായിക്കും.

Beetroot lip balm

ബീറ്റ്‌റൂട്ട് ടോണര്‍

അരിച്ചെടുത്ത ബീറ്റ്‌റൂട്ട് ജ്യൂസ് റോസ് വാട്ടര്‍ ഒഴിച്ച് നേര്‍പ്പിച്ചെടുക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലില്‍ സൂക്ഷിക്കാവുന്നതാണ്. ശേഷം ഒരു ടോണറായി ഉപയോഗിക്കാവുന്നതാണ്.

Beetroot toner

ബീറ്റ്‌റൂട്ട് മാസ്‌ക്

ബീറ്റ്‌റൂട്ട് ജ്യൂസ് സാധാരണ യോഗര്‍ട്ടുമായി ചേര്‍ത്ത് മാസ്‌ക് ആയി മുഖത്ത് പുരട്ടാം. ഇത് ചര്‍മത്തിലെ ടാന്‍ മാറാനും തിളങ്ങാനും സഹായിക്കും.

Beetroot mask

ബീറ്റ്‌റൂട്ട് ക്യൂബ്‌സ്

ഐസ് ട്രേയില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഫ്രോസണ്‍ ചെയ്തു ക്യൂബ്‌സ് ആക്കിയെടുക്കാം. ഇത് മുഖത്ത് പുരട്ടുന്നത്, ചര്‍മം കുറച്ചു കൂടി ടോണ്‍ ആകാനും തിളങ്ങാനും സഹായിക്കും.

Beetroot cubes

ബീറ്റ്‌റൂട്ട് ഹെയര്‍ മാസ്‌ക്

ബീറ്റ്‌റൂട്ട് ജ്യൂസ് കറ്റാര്‍വാഴയുടെ ജെല്ലുമായി യോജിപ്പിച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഇത് താരനും മറ്റ് അസ്വസ്ഥതകളും നീക്കും. മുടി തിളക്കമുള്ളതാക്കാന്‍ സഹായിക്കും.

Beetroot

ബീറ്റ്‌റൂട്ട് ഡ്രിങ്ക്

ദിവസവും ഒരു ചെറിയ ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാം. ഇത് രക്തം ശുദ്ധീകരിക്കാനും ചര്‍മത്തിന് പ്രകൃതിദത്ത തിളക്കം നല്‍കാനും സഹായിക്കും.

Beetroot drink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File