ഹമ്പട ഒലീവ് ഓയിലേ നിനക്കിത്രയ്ക്ക് ​ഗുണങ്ങളോ?

സമകാലിക മലയാളം ഡെസ്ക്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഒലീവ് ഓയില്‍.

പ്രതീകാത്മക ചിത്രം

വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ.

പ്രതീകാത്മക ചിത്രം | Pexels

ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവയ്ക്ക് പുറമേ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം പാകം ചെയ്യാന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

പ്രതീകാത്മക ചിത്രം | Pexels

ഹൃദയാരോഗ്യം

ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ അഥവാ മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. അതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

വീക്കം കുറയ്ക്കുന്നു

ഒലീവ് ഓയിലിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം, ക്യാൻസർ, സന്ധിവാതം എന്നിവയുൾപ്പെടെയുള്ള രോഗ സാധ്യതകളെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.

പ്രതീകാത്മക ചിത്രം | Pexels

രക്തസമ്മർദ്ദം കുറയ്ക്കുന്നു

ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

സ്‌ട്രോക്ക് സാധ്യത കുറയ്ക്കുന്നു

ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകളെ കുറയ്ക്കാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Freepik

കാൻസർ പ്രതിരോധം

ഒലീവ് ഓയിലിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സ്തനാർബുദം, വൻകുടൽ, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുൾപ്പെടെ ചിലതരം കാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും

പ്രതീകാത്മക ചിത്രം | Pexels

ദഹനം മെച്ചപ്പെടുത്തും

ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സ്വാഭാവിക ഉറവിടമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Freepik

വണ്ണം കുറയ്ക്കാന്‍

വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Freepik

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ഒലീവ് ഓയിലിലെ ആൻ്റിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിരിക്കുന്നു.

പ്രതീകാത്മക ചിത്രം | Freepik

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file