പാലിനെപ്പോലെ ബ​​ദാം പാലിനും ഉണ്ട് നിറയെ ​ഗുണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പാല്‍ പലതരമുണ്ട്, പൊതുവേ പശുവിന്‍പാല്‍, ആട്ടിന്‍ പാല്‍ എന്നെല്ലാമാണ് നാം ചിന്തിയ്ക്കുക. എന്നാല്‍, ഇവയേക്കാളേറെ ആരോഗ്യ ഗുണങ്ങളുള്ള ഒരു പാലുണ്ട്, അതാണ് ബദാം പാല്‍ അഥവാ ബദാം മില്‍ക്ക്.

Almond milk | Pinterest

സാധാരണ പാല്‍ അലര്‍ജിയുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്നതാണ് ബദാം മിൽക്ക്.

Almond milk | Pinterest

വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം മിൽക്ക് ഉണ്ടാക്കുന്നത്. ഇത് ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം.

Almond milk | Pinterest

ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

Almond milk | Pinterest

ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ബദാം മിൽക്ക് മികച്ചതാണ്.

Almond milk | Pinterest

ബദാം മിൽക്കിൽ അടങ്ങിയ വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിറ്റാമിൻ ഇ ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ബദാം മിൽക്കിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും.

Almond milk | Pinterest

ബലമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് ആവശ്യമായ പോഷകങ്ങളായ കാൽസ്യം വിറ്റാമിൻ ബി എന്നിവ ഫോർട്ടിഫൈഡ് ബദാം മിൽക്കിൽ അടങ്ങിയിട്ടുണ്ട്.

Almond milk | Pinterest

ബദാം പഞ്ചസാരയെ വളരെ കുറഞ്ഞ തോതില്‍ മാത്രമേ രക്തത്തിലേയ്ക്ക് കടത്തി വിടുകയുള്ളൂ. അതിനാൽ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുവാന്‍ ബദാം മിൽക്ക് സഹായിക്കുന്നു.

Almond milk | Pinterest

ഉറക്കപ്രശ്നങ്ങൾ പരിഹരിക്കാൻ ബദാം പാലിന് വലിയ കഴിവുണ്ട്. ഉറക്കത്തെ പരിപോഷിപ്പിക്കുന്ന മെലാറ്റോണിൻ എന്ന ഘടകം ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File