ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നതിന് പിന്നിലെ രഹസ്യങ്ങൾ ഇതാണ്

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം കഴിച്ചാൽ ഉടൻ ചില ആളുകൾ ഒന്നോ രണ്ടോ ഏലയ്ക്കകൾ എടുത്ത് ചവയ്ക്കുന്നത് കണ്ടിട്ടില്ലേ.

cardamom | Pinterest

എന്തിനാണ് ഇങ്ങനെ ഏലയ്ക്ക ചവക്കുന്നതെന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാവും.

cardamom | Pinterest

ഇങ്ങനെ ചെയ്യുന്നതിന് പിന്നിൽ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണത്രേ ഉള്ളത്.

cardamom | Pinterest

ദഹനം

ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗ്യാസ്ട്രബിൾ, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി, നെഞ്ചെരിച്ചില്‍, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഏലയ്ക്ക ഗുണം ചെയ്യും.

cardamom | Pinterest

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

cardamom | Pinterest

വായ്‌നാറ്റം

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക ഭക്ഷണത്തിന് ശേഷം ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ ഗുണം ചെയ്യും. വായയുടെ ആരോഗ്യത്തിനും ഏലയ്ക്ക ഗുണം ചെയ്യും.

cardamom | Pinterest

ഏലയ്ക്ക

ഏലയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

cardamom | Pinterest

ഓക്കാനം, ഛര്‍ദ്ദി

ഓക്കാനം, ഛര്‍ദ്ദി എന്നിവയെ തടയാനും ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് നല്ലതാണ്.

cardamom | Pinterest

രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

cardamom | Pinterest

നല്ല ഉറക്കം

സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും രാത്രി നല്ല ഉറക്കം കിട്ടാനും അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്.

cardamom | Pinterest

ബ്ലഡ് ഷുഗര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്.

cardamom | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file