സമകാലിക മലയാളം ഡെസ്ക്
പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കാണ് ബീറ്റ്റൂട്ട് ജ്യൂസ്.
ഇരുമ്പ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ സാന്നിധ്യം കാരണം രക്തസമ്മർദ്ദം നിയന്ത്രിക്കാനും, രക്തക്കുറവ് കുറയ്ക്കാനും, ശരീരത്തിന് ഊർജം നൽകാനും ഇത് സഹായിക്കും.
കൂടാതെ ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് നല്ലൊരു തിരഞ്ഞെടുപ്പാണ്.
ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പതിവാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അമിത വണ്ണം
ബീറ്റ്റൂട്ട് ജ്യൂസിന് കലോറി വളരെ കുറവാണ്. അതിനാല്‍ ഇവ കുടിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും.
ചര്‍മ്മത്തിന്‍റെ ആരോഗ്യം
വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രതിരോധശേഷി
വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
ദഹനം
നാരുകള്‍ അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിളര്‍ച്ച
അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.
കരളിന്‍റെ ആരോഗ്യം
ദിവസവും രാവിലെ ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates