സമകാലിക മലയാളം ഡെസ്ക്
ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല വേറെയും ആരോഗ്യ ഗുണങ്ങളുണ്ട് ഗ്രീൻ ടീക്ക്.
ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതുകൊണ്ട് ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങളെ തടയാനും സഹായിക്കുന്നു.
ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം
ഗ്രീൻ ടീയിൽ ധാരാളം എപ്പിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഒരു ആൻ്റിഓക്‌സിഡൻ്റാണ്. ഫ്ലേവനോയിഡുകൾ വീക്കം കുറയ്ക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു.
ഗ്രീൻ ടീയിലെ ആൻ്റിഓക്‌സിഡൻ്റുകൾ രക്തയോട്ടം വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കും. ഇത് വീക്കം നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കുന്നു.
ഗ്രീൻ ടീ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നു. പോളിഫെനോളുകളുമായി ചേർന്ന് എൽ-തിയനൈൻ, കഫീൻ എന്നിവയുടെ സംയോജനമാണ് ഇതിന് കാരണം. ഇത് ഓർമ്മശക്തി കൂട്ടുന്നതിനും സ്ട്രെസ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന ആൻ്റിഓക്‌സിഡൻ്റുകൾ കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഫാറ്റി ലിവർ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates