സമകാലിക മലയാളം ഡെസ്ക്
എല്ലാ അടുക്കളകളിലും വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി.
വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വെളുത്തുള്ളിയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവായ സെറോടോണിനെ നിർമിക്കുന്ന ഘടകമായി ട്രിപ്റ്റോഫാൻ പ്രവർത്തിക്കുന്നു. ഉറങ്ങാൻ കിടക്കും മുൻപ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
രാത്രി കിടക്കും മുൻപ് വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
അല്ലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയതിനാൽ വെളുത്തുള്ളി രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോഗങ്ങളും അണുബാധകളും വരാതെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ദിവസവും പ്രഭാതഭക്ഷണത്തിനു മുൻപ് വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് വൈറല്‍ രോഗങ്ങൾ ഇവ വരാതെ തടയും.
ദിവസവും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് വിഷാംശങ്ങളെ അകറ്റി ശരീരത്തെ സംരക്ഷിക്കുന്നു. ഇത് ഒരു നാച്വറൽ ഡീ ടോക്സിഫയർ ആയി പ്രവർത്തിക്കുന്നു.
ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താനും ഓക്സീകരണ സമ്മർദം അകറ്റാനും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള വെളുത്തുള്ളി സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates