സമകാലിക മലയാളം ഡെസ്ക്
കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിൽ വാഴയിലയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.
ഉത്സവങ്ങളിലോ സദ്യകളിലോ മാത്രമല്ല, ദിവസേനയും വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമാണെന്ന് വിദഗ്ധർ പറയുന്നു.
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ആന്റിഓക്‌സിഡന്റുകളായ പോളിഫെനോളുകൾ വഴി രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വാഴയിലയിൽ പ്രകൃതിദത്തമായി ഒരു മെഴുക് പാളിയുണ്ട്. ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ ഇലയിലെ ഈ നേർത്ത മെഴുക് പാളി ഭക്ഷണവുമായി ചേർന്ന് പ്രത്യേക രുചിയും സുഗന്ധവും നൽകുന്നു.
വാഴയിലയിലുള്ള പോളിഫെനോളുകൾ ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാനും ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു.
വാഴയിലയിൽ സ്വാഭാവികമായി ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇതിൽ ഭക്ഷണം വിളമ്പുമ്പോൾ ഭക്ഷണത്തിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു.
സദ്യ വിളമ്പാൻ വാഴയിലയാണ് കൂടുതലായും ഉപയോഗിക്കുക. ഇതിന് കാരണം പ്ലാസ്റ്റിക് ഉരുകുന്ന പോലെ ഇല ഉരുകുകയില്ലെന്നും എത്ര ചൂടുള്ള ഭക്ഷണവും വാഴയിലയിൽ സുരക്ഷിതമായി വിളമ്പാം എന്നതുമാണ്.
പ്ലാസ്റ്റിക് പ്ലേറ്റുകളിൽ നിന്ന് വ്യത്യസ്തമായി വാഴയില പെട്ടെന്ന് മണ്ണിൽ അലിഞ്ഞുചേരുകയും പരിസ്ഥിതിക്ക് ദോഷകരമല്ലാതിരിക്കുകയും ചെയ്യുന്നു എന്നതും വാഴയിലയുടെ ഗുണങ്ങളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates