അടുക്കളയിൽ ഈ മൂന്ന് സാധനങ്ങൾ ഉണ്ടോ? എങ്കിൽ പ്രതിരോധശക്തി വർദ്ധിക്കും

സമകാലിക മലയാളം ഡെസ്ക്

ആരോ​ഗ്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ നൽകേണ്ട സമയമാണ് മഴക്കാലം.

kerala rain | file

നമ്മുടെ രോ​ഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ കഴിയുന്ന മൂന്ന് സാധനങ്ങളാണ് മഞ്ഞളും നെയ്യും കുരുമുളകും.

Benefits of eating turmeric, ghee, and black pepper

അടുക്കളയിൽ എളുപ്പത്തിൽ ലഭിക്കുന്ന ഈ മൂന്നും എങ്ങനെ കഴിച്ചാലാണ് കൂടുതൽ ​ഗുണമെന്നും, എന്തെല്ലാമാണ് ആ ​ഗുണങ്ങളെന്നും നോക്കാം

Benefits of eating turmeric, ghee, and black pepper | e86d428b-814a-4f19-9180-5a598c3c4ca5

ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ ഉരുക്കിയ നെയ്യ്, ഒരു നുള്ള് കുരുമുളക് പൊടി ഇവ നന്നായി മിക്സ് ചെയ്യുക.

Benefits of eating turmeric, ghee, and black pepper |

ഈ മിശ്രിതം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കും.

Benefits of eating turmeric, ghee, and black pepper |

ഇൻഫ്ലമേഷൻ തടയുന്നു

മഞ്ഞളിലടങ്ങിയ കുർക്കുമിനും കുരുമുളകിലടങ്ങിയ പെപ്പറൈനും ചേർന്ന് ഇൻഫ്ലമേഷനെ പ്രതിരോധിക്കുന്നു. നെയ്യിലടങ്ങിയ ബ്യൂട്ടിറേറ്റ് രോഗം സുഖപ്പെടുത്താൻ സഹായിക്കും. നെയ്യ്, മഞ്ഞൾ, കുരുമുളക് ഇവ മഴക്കാലത്തുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.

Benefits of eating turmeric, ghee, and black pepper

ദഹനത്തിന് സഹായകം

കുരുമുളക് ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. മഞ്ഞളാകട്ടെ ആസിഡ് റിഫ്ലക്സ് ഉൾപ്പെടെയുള്ള ഉദരപ്രശ്നങ്ങളകറ്റുന്നു. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാൻ നെയ്യ് സഹായിക്കും. ഇവ മൂന്നും മഴക്കാലത്തുണ്ടാകുന്ന ദഹനക്കേട് അകറ്റാനും ബ്ലോട്ടിങ് തടയാനും സഹായിക്കും.

Benefits of eating turmeric, ghee, and black pepper

രോഗപ്രതിരോധശക്തി വർധിപ്പിക്കും

മഞ്ഞളിനും കുരുമുളകിനും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. നെയ്യിൽ വിറ്റമിൻ എ, ഡി, ഇ, കെ ഇവയും ഓമേഗ 3 യും അടങ്ങിയിട്ടുണ്ട്. നെയ്യും കുരുമുളകും മഞ്ഞളും ചേർന്നാൽ ഡെങ്കി, മലേറിയ, കോളറ തുടങ്ങിയ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

Benefits of eating turmeric, ghee, and black pepper

ഓർമശക്തി മെച്ചപ്പെടുത്തും

മഞ്ഞളിലടങ്ങിയ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനവും മൂഡിനേയും മെച്ചപ്പെടുത്തുന്നു. കുരുമുളക് , ഓർമശക്തി വർധിപ്പിക്കുകയും സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യും. മഞ്ഞളും കുരുമുളകിനുമൊപ്പം നെയ്യ് കൂടി ചേർന്നാൽ അത് അൾഷീമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾ തടയാനും ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.

Benefits of eating turmeric, ghee, and black pepper

ഹൃദയാരോഗ്യം വർധിപ്പിക്കും

രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ കുരുമുളകും സഹായിക്കും. നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

Benefits of eating turmeric, ghee, and black pepper | Meta AI Image

ഇവ രക്തചംക്രമണം മെച്ചപ്പെടുത്തും. ഇവ മൂന്നും ചേരുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയസംബന്ധമായ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യും.

Benefits of eating turmeric, ghee, and black pepper | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika