ഭക്ഷണത്തിൽ കുരുമുളക് ഉൾപ്പെടുത്തിയാൽ എന്താണ് ഗുണം?

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ അടുക്കളകളിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് കറുത്ത കുരുമുളക് അഥവാ ബ്ലാക്ക് പെപ്പർ.

Black pepper | Pinterest

ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമേ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന നിരവധി ഗുണങ്ങളും കുരുമുളകിനുണ്ട്.

Black pepper | Pinterest

എന്തൊക്കെയാണ് കുരുമുളക് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്ന് നോക്കാം.

Black pepper | Pinterest

ദഹനത്തെ പിന്തുണയ്ക്കുന്നു

ദഹന എൻസൈമുകളെ വർദ്ധിപ്പിക്കാൻ കുരുമുളകിന് കഴിയും.ഇത് ദഹനത്തെയും പോഷകങ്ങളുടെ ആഗീരണത്തെയും സുഗമമാക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.

Black pepper | Pinterest

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

കുരുമുളക് അടങ്ങിയിരിക്കുന്ന പെപ്പറിൻ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൊഴുപ്പ് കോശങ്ങളെ തകർത്ത് ശരീരഭാരം കുറയ്ക്കും.

Black pepper | Pinterest

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കുരുമുളക് കഴിക്കുന്നത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും.ഇത് ഓക്സിഡറ്റീവ് സ്ട്രസ്സ് കുറയ്ക്കുകയും നിങ്ങളുടെ രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്തു.

Black pepper | Pinterest

പോഷക ആഗിരണം പ്രോത്സാഹിപ്പിക്കുന്നു

മഞ്ഞളിലെ കുർക്കുമിൻ ചെയ്യുന്നതുപോലെ തന്നെ കറുത്ത കുരുമുളക് ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം എളുപ്പമാക്കുന്നു. ഇത് ശരീരത്തിൽ കൂടുതൽ പോഷകങ്ങൾ എത്തിക്കുന്നു.

Black pepper | Pinterest

ജലദോഷം ശമിപ്പിക്കുന്നു

വീക്കം തടയുന്നതിനും ബാക്ടീരിയ നശിപ്പിക്കുന്നതിനും ഉള്ള ഗുണങ്ങൾ കാരണം ഈ സുഗന്ധവ്യജ്ഞനം മൂക്കിലെ തടസ്സം നീക്കാൻ സഹായിക്കും.തൊണ്ടവേദന സുഖപ്പെടുത്താനും ഇത് ഉപകരിക്കും.

Black pepper | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File