സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലത്ത് ഏറ്റവും സുലഭമായി കിട്ടുന്ന ഒന്നാണ് ഓറഞ്ച്.
ചൂടിൽ നിന്ന് ആശ്വാസം പകരാൻ മാത്രമല്ല നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിലും ഓറഞ്ചിന് വലിയ പങ്കുവഹിക്കാൻ സാധിക്കും..
വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമായ ഓറഞ്ച് വിവിധ ചർമ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
ഓറഞ്ച് എങ്ങനെയെല്ലാം നമ്മുടെ സൗന്ദര്യത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.
ഓറഞ്ച് നീരും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്തു മുഖത്തിടാം.
ഉണക്കിപ്പൊടിച്ചു സൂക്ഷിച്ച ഓറഞ്ചിന്റെ തൊലി വെള്ളത്തിലോ പാലിലോ ചേര്‍ത്തു ഫെയ്‌സ് പാക്കായി മുഖത്തിടാം.
ഓറഞ്ച് നീര്, കടലമാവും നാരങ്ങാനീര് എന്നിവയുടെ മിശ്രിതം മുഖത്തെ അഴുക്കുകള്‍ അകറ്റാന്‍ സഹായിക്കും.
ഓറഞ്ച് നീരും നാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തിട്ട് 15 മിനിറ്റിനുശേഷം കഴുകിക്കളയാം.
ഓറഞ്ച് നീരും മുള്‍ട്ടാണിമിട്ടിയും പാലും ചേര്‍ത്തു ഫെയ്‌സ് പാക്കായി ഉപയോഗിക്കാം.
ഓറഞ്ച് തൊലി പൊടിച്ചത് തൈരും ചേര്‍ത്തു മുഖത്തിട്ടാല്‍ മുഖത്തെ മൃതകോശങ്ങളകന്നു ചര്‍മം സുന്ദരമാകും.
തേനും മഞ്ഞള്‍പ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ചേര്‍ത്തു മുഖത്ത് പുരട്ടുന്നത് ചര്‍മം മൃദുലമാക്കി മുഖകാന്തി വര്‍ധിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates