അരി കഴുകിയ വെള്ളം ഇനി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

അരി കഴുകിയ വെള്ളം എല്ലാവരും കളയുകയാണ് പതിവ്.

Rice water | Pinterest

എന്നാല്‍ ഇനി പറയുന്ന ഗുണങ്ങള്‍ കേട്ടാല്‍ നിങ്ങൾ ആ ശീലം മാറ്റിവെയ്ക്കും.

Rice Water | Pinterest

റൈസ് വാട്ടര്‍

വേവിക്കാത്ത അരി കുതിര്‍ക്കുമ്പോഴോ കഴുകുമ്പോഴോ ലഭിക്കുന്ന അന്നജം അടങ്ങിയ വെള്ളമാണ് റൈസ് വാട്ടര്‍

Rice Water | Pinterest

സ്‌കിന്‍ ടോണര്‍

അരി കുതിര്‍ത്തു വെച്ച വെള്ളം മികച്ച ഒരു സ്‌കിന്‍ ടോണറായി ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തെ സുഷിരങ്ങള്‍ അടച്ച് വിയര്‍ക്കുന്നത് കുറയ്ക്കും.

Toner

ചര്‍മം തിളങ്ങാന്‍

റൈസ് വാട്ടറില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ചര്‍മം തിളങ്ങാന്‍ സഹായിക്കും.

skin

മുടി മൃദുവാകാന്‍

റൈസ് വാട്ടര്‍ ഉപയോഗിച്ച് തലമുടി പതിവായി കഴുകുന്നത് മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുന്നു.

Hair spray

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലിനുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് റൈസ് വാട്ടര്‍. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ റൈസ് വാട്ടര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് മുടി പൊട്ടുന്നതും മുടിയുടെ വരള്‍ച്ചയും തടയും.

Hair fall | Pinterest

പച്ചക്കറി വേവിക്കാന്‍

ബ്രോക്കോളി, കാരറ്റ് പോലുള്ള പച്ചക്കറികളും പയറും വേവിക്കാന്‍ റൈസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് രുചിക്കും ആരോഗ്യത്തിനും നല്ലതാണ്.

vegetable boiling

സൂപ്പ് ഉണ്ടാക്കാം

അരി കുതിര്‍ത്ത വെള്ളം സൂപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജവും ധാതുക്കും ആന്റി-ഓക്‌സിഡന്റുകളും സൂപ്പിന്റെ രുചിയും ആരോഗ്യഗുണവും വര്‍ധിപ്പിക്കും.

Vegetable Soup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika