ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാം;ഗുണങ്ങള്‍ ഏറെ

സമകാലിക മലയാളം ഡെസ്ക്

കാണാന്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒരുപാട് പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി.

Raisins | Pinterest

ഉണക്കമുന്തിരിയിൽ നാരുകൾ, അയണ്‍, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും .

Raisins | Pinterest

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തും അല്ലാതെയും കഴിക്കാറുണ്ട്.

Raisins | Pinterest

ഉണക്കമുന്തിരി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

Raisins | Pinterest

മലബന്ധം കുറക്കാന്‍

ഉണക്കമുന്തിരിയിൽ നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

Raisins | Pinterest

ഹൃദയാരോഗ്യത്തിന്

ഉണക്ക മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തെയും മൊത്തത്തിലുള്ള ദഹനത്തെയും പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, ഉണക്കമുന്തിരി കുടലിലെ ബാക്ടീരിയകളെ പോഷിപ്പിക്കുകയും അസിഡിറ്റി, വയറുവേദന എന്നിവ കുറയ്ക്കുകയും ചെയ്യും

Raisins | Pinterest

ശരീരഭാരം നിയന്ത്രിക്കാം

ധാരാളം നാരുകള്‍ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.വയറ് ശുദ്ധീകരിക്കാനും ഭക്ഷണം കഴിച്ചതിനുശേഷം ദീര്‍ഘ നേരം വയറു നിറഞ്ഞതായി തോന്നലുണ്ടാക്കുകയും ചെയ്യും.ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

Raisins | Pinterest

ഒരുദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം

8-10 ഉണക്ക മുന്തിരി ദിവസവും രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ കഴിക്കാം.എന്നാല്‍ ലഘുഭക്ഷണമായോ, വിശപ്പ് ശമിപ്പിക്കാനോ ആണെങ്കില്‍ ഉണക്കമുന്തിരി അതുപോലെ കഴിക്കുന്നതാണ് നല്ലത്. ദിവസവും അഞ്ചോ ആറോ മുന്തിരികള്‍ എപ്പോള്‍ വേണമെങ്കിലും കഴിക്കാം.

Raisins | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File