ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഓരോ ദിവസവും കേരളം ചൂട്ട് പൊള്ളുകയാണ്.

Tender coconut water | Pinterest

ഈ പൊള്ളുന്ന ചൂടില്‍ ഒരാശ്വാസമാണ് വഴിവക്കില്‍ കാണുന്ന ഇളനീര്‍ക്കുലകള്‍.

Tender coconut water | Pinterest

വിറ്റാമിനുകള്‍, ഫൈബറുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം, ക്ലോറൈഡ്, കാല്‍സ്യം,സമ്പൂര്‍ണ ആരോഗ്യം ഉറപ്പുവരുത്തുന്ന പ്രകൃതിദത്ത ചേരുവകളാണ് ഇളനീരില്‍ അടങ്ങിയിരിക്കുന്നത്.

Tender coconut water | Pinterest

രക്തസമ്മര്‍ദം കുറച്ച് ഹൃദയാരോഗ്യം ഉറപ്പുനല്‍കുന്ന പാനീയമാണ് ഇളനീര്‍.

Tender coconut water | Pinterest

ഇളനീരിന് മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ തോത് കുറവാണ്. കൂടാതെ മഗ്‌നീഷ്യത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇളനീരിന് കഴിവുണ്ട്.

Tender coconut water | Pinterest

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഇളനീര്‍ ചൂട് കാലത്തുണ്ടാകുന്ന മൂത്രതടസ്സം മാറാനും നല്ലതാണ്.

Tender coconut water | Pinterest

അണുബാധ തടയാന്‍ സഹായിക്കുന്ന ലോറിക് ആസിഡ് ഇളനീരില്‍ കാണപ്പെടുന്നു. അതിനാല്‍ ക്ഷീണം മാറ്റുകയും ഉന്മേഷം നല്‍കുകയും ചെയ്യുന്നതിനൊപ്പം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇളനീര്‍ ഉത്തമമാണ്.

Tender coconut water | Pinterest

ഇളനീരിലെ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കുന്നു.

Tender coconut water | Pinterest

കലോറി കുറവാണെന്നതിനാലും ധാരാളം എന്‍സൈമുകള്‍ ഉള്ളതിനാലും ഇളനീര്‍ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കും. അമിതഭാരം നിയന്ത്രിക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്ക് ഇളനീര്‍ ശീലമാക്കാം

Tender coconut water | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File