ഭക്ഷണം കഴിച്ച ഉടൻ ഈ ഒരു ശീലം തുടങ്ങൂ; ശരീരത്തിൽ മാറ്റം ഉറപ്പ്

സമകാലിക മലയാളം ഡെസ്ക്

നടത്തം മികച്ചൊരു വ്യായാമമാണെന്ന കാര്യം നമ്മുക്കറിയാം.

പ്രതീകാത്മക ചിത്രം | Pinterest

ദിവസവും നടത്തം ശീലമാക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നേരം നടക്കുന്നത് നിങ്ങളെ അലട്ടുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ദഹനത്തെ സഹായിക്കും

പല തരത്തിലുള്ള രസങ്ങളും എന്‍സൈമുകളും ദഹനപ്രക്രിയയില്‍ പങ്കാളികളാകുന്നുണ്ട്. ഭക്ഷണം കഴിഞ്ഞയുടനെ നടക്കുന്നത് ഈ പ്രക്രിയയെ മെച്ചപ്പെടുത്തും. അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

മെറ്റബോളിസം മെച്ചപ്പെടുത്തും

ശരീരത്തിന്റെ മെറ്റബോളിസ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോസിറ്റീവായി സ്വാധീനിക്കുന്നതിനും നടത്തം സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണശേഷമുള്ള മടി അകറ്റാം

ഭക്ഷണശേഷം എവിടെയെങ്കിലും ചാഞ്ഞിരുന്ന് ഉറങ്ങാനുള്ള മടിയും ആലസ്യവും എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ദഹിപ്പിക്കുന്നതിന്റെ ഭാഗമായി ശരീരം കൂടുതല്‍ സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നതാണ് ഈ മടിക്ക് കാരണമാകുന്നത്. ഇതകറ്റാനും നടപ്പ് സഹായിക്കും.

Fatigue, | Pinterest

ഭാരം കുറയ്ക്കാം

കാലറി കത്തിക്കുക വഴി ശരീരഭാരം കുറയ്ക്കാനും ഭക്ഷണശേഷമുള്ള നടപ്പ് സഹായിക്കും. കഴിച്ച ഭക്ഷണമെല്ലാം കൊഴുപ്പായി ശേഖരിക്കപ്പെടാതിരിക്കാനും നടപ്പ് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഗ്ലൂക്കോസ് നിയന്ത്രിക്കും

അത്താഴത്തിന് ശേഷം 10–15 മിനിറ്റ് നടക്കുന്നത് പേശികളെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് സ്പൈക്കുകൾ കുറയ്ക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള ചെറിയ നടത്തം 24 മണിക്കൂർ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തിയതായി കണ്ടെത്തി.

walking | File

നല്ല ഉറക്കം നൽകുന്നു

ഉറക്കക്കുറവ് പരിഹരിക്കുന്നതിന് നടത്തം മികച്ചൊരു വ്യായാമമാണ്. ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നേരം നടക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

woman sleeping | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File