മന്ത്രിയാകാതെ മുഖ്യമന്ത്രിയായവര്‍, വി ഡി സതീശന്റെ മുന്‍ഗാമികളായ നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

കേരളത്തിന്റെ പതിനാറാമത്തെ നിയമസഭയില്‍ മുഖ്യമന്ത്രിയായി വിഡി സതീശനെത്തുകയാണ്.

വിഡി സതീശന്‍

മന്ത്രിസ്ഥാനം വഹിക്കാത്ത നാലാമത്തെ മുഖ്യനാവുകയാണ് വിഡി സതീശൻ.

വി ഡി സതീശൻ | PTI

പതിനഞ്ചാം മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്റെ ഡയറക്ട് ടിക്കറ്റുകൂടെയാണ് കഴിഞ്ഞദിവസം എഐസിസി പ്രഖ്യാപിച്ച മുഖ്യമന്ത്രിസ്ഥാനം.

വി ഡി സതീശന്‍ / | ഫയല്‍ ചിത്രം

1957 ലെ ആദ്യ മന്ത്രിസഭയില്‍ ഇഎംഎസ് മുഖ്യമന്ത്രിയായ ശേഷം നാലു പേരാണ് മന്ത്രിയാകാതെ മുഖ്യമന്ത്രിയായിട്ടുള്ളത്.

V D Satheesan

ഇകെ നായനാര്‍

1980 ലാണ് ഇകെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. 1974ല്‍ ഇരിക്കൂറില്‍നിന്നും എംഎല്‍എ ആയിരുന്നെങ്കിലും മന്ത്രിസ്ഥാനം വഹിച്ചിരുന്നില്ല.

ഇകെ നായനാർ

ഏറ്റവും അധികംകാലം മുഖ്യമന്ത്രിക്കസേരയിലിരുന്ന നായനാരുടെ ആദ്യ മന്ത്രിസഭയ്ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരുന്നില്ല. 1881 ല്‍ തകര്‍ന്നു വീണു. ശേഷം 1987ലും പിന്നീട് 1996ലും നായനാര്‍ മുഖ്യമന്ത്രിയായി.

ഇകെ നായനാർ

എകെ ആന്റണി

1977 ലാണ് എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. രാജന്‍ വധക്കേസ് വിവാദത്തെ തുടര്‍ന്ന് കെ കരുണാകരന്‍ രാജിവെച്ചതിനു പിറകേയാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്.

എകെ ആന്റണി

അക്കാലത്ത് എംഎല്‍എ അല്ലാതിരുന്ന ആന്റണി പിന്നീട് കഴക്കൂട്ടത്തുനിന്നും ഉപതെരഞ്ഞെടുപ്പിലൂടെ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.

എകെ ആന്റണി | ഫയൽ

വിഎസ് അച്യുതാനന്ദന്‍

1967 ല്‍ ആദ്യമായി നിയമസഭയിലെത്തിയ വിഎസ് ഒരിക്കല്‍പോലും മന്ത്രിയായിട്ടില്ല. 1992 ലും 2001 ലും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന വിഎസ് മന്ത്രിസ്ഥാനമില്ലാതെയാണ് മുഖ്യമന്ത്രിയായത്. വീണ്ടും 2011 ല്‍ പ്രതിപക്ഷ നേതാവായി.

വിഎസ് അച്യുതാനന്ദന്‍ | ഫെയ്‌സ്ബുക്ക്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File