സമകാലിക മലയാളം ഡെസ്ക്
കുട്ടികളുടെ വളർച്ചയിൽ ധാരാളം പോഷകങ്ങൾ ശരീരത്തിൽ എത്തേണ്ടതിന് ആരോകരമായ ഭക്ഷണക്രമത്തിനൊപ്പം കൃത്യമായ ഭക്ഷണശീലവും വളർത്തിയെടുക്കേണ്ടതുണ്ട്.
മധുരം
കാൻഡി, ചോക്ലേറ്റ് തുടങ്ങിയ പഞ്ചസാര ധാരാളം അടങ്ങിയ മിഠായികൾ കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അമിതമായി മിഠായി കഴിക്കുന്നത് അവരുടെ പല്ലുകൾ കേടാവാൻ കാരണമാകും. മധുരമുള്ള പലഹാരങ്ങൾ, മിഠായി എന്നിവ കഴിച്ചു കഴിഞ്ഞാൽ കുട്ടികളെ വായ കഴുകിപ്പിക്കാനും ശീലിപ്പിക്കണം.
ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കരുത്
എത്ര തിരക്കാണെങ്കിലും കുട്ടികൾ ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കരുത്. പോഷകസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് കുട്ടികളെ ഊർജസ്വലരും ശാരീരികമായി സജീവമാക്കാനും സഹായിക്കും. ഇത് അവരുടെ രോഗപ്രതിരോധ ശേഷി കൂട്ടാനും വളർച്ച മെച്ചപ്പെടുത്താനും സഹായിക്കും.
ഫാസ്റ്റ് ഫുഡ്
ഇൻസ്റ്റൻഡ് ന്യൂഡിൽസ്, പാസ്ത പോലുള്ള ഭക്ഷണങ്ങളോടുള്ള കുട്ടികളുടെ ഇഷ്ടം പ്രോത്സാഹിപ്പിക്കരുത്. റിഫൈൻ ചെയ്തെടുത്ത മൈദയിൽ നിന്നാണ് ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത്. ഇവയിൽ നിന്ന് കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല. കൂടാതെ ഇവയിൽ ഉയർന്ന അളവിൽ അടങ്ങിയ സോഡിയം, പ്രിസെർവേറ്റീവ്സ് തുടങ്ങിയവ കുട്ടികളുടെ വൈജ്ഞാനിക തലത്തെ ബാധിക്കാനും ഇടയാക്കും.
പ്രോസസ്ഡ് ഭക്ഷണങ്ങൾ
ബെർഗർ, പിസ, ചിക്കൻ പോലുള്ള അൾട്ര പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ രുചികരമെങ്കിലും കുട്ടികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത്തരം ഭക്ഷണ ശീലം കുട്ടികളെ പരിചയപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ഇത് ഹോർമോൺ വ്യതിയാനത്തിന് വരെ കാരണമാകാം.
സോഡ/ശീതള പാനീയങ്ങൾ
പല രുചിയിലും നിറത്തിലും വിപണിയിൽ സുലഭമായ കൂൾ ഡ്രിങ്ക്സ് പോലുള്ളവ പതിവായി കുടിക്കുന്നത് കുട്ടികളുടെ പ്രതിരോധശേഷിയെ ബാധിക്കാം. കൂടാതെ പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാം.
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത്
മിക്ക കുട്ടികളുടെയും ശീലമാണ് ടിവി അല്ലെങ്കിൽ ടാപ് ടോപ് കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുക എന്നത്. ഈ ശീലം അവരില്‍ ഭക്ഷണത്തോടുള്ള പ്രിയം ഇല്ലാതാക്കും. കൂടാതെ ഈ ശീലം ഭക്ഷണം അമിതമായി കഴിക്കാനും ഇടയാക്കും. വയറു നിറഞ്ഞു മാത്രമല്ല മനസു നിറഞ്ഞും ഭക്ഷണം കഴിക്കാൻ കുട്ടികളെ ശീലിപ്പിക്കാം.
ദന്ത സംരക്ഷണം
കുട്ടിക്കാലം മുതൽ ദന്ത സംരക്ഷണം പാലിക്കേണ്ടതിനെ കുറിച്ച് കുട്ടികളെ ശീലിപ്പിക്കാം. രാവിലെ ഭക്ഷണത്തിന് മുൻപ് മാത്രമല്ല, രാത്രി ഭക്ഷണ ശേഷവും പല്ലുകൾ വൃത്തിയാക്കാൻ അവരെ ശീലിപ്പിക്കണം. ഇത് പല്ലുകളുടെ ആരോഗ്യം മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates