മുട്ടയ്ക്കൊപ്പം ആരോ​ഗ്യകരമായ കോമ്പോ

അഞ്ജു സി വിനോദ്‌

വളരെ ഫാസ്റ്റ് ആയി ഉണ്ടാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് മുട്ട. മുട്ട പുഴുങ്ങിയും, പൊരിച്ചും കറിയായും ടോസ്റ്റ് ആയുമൊക്കെ പോഷകങ്ങളുടെ പവര്‍ഹൗസ് ആയ മുട്ടയെ നമ്മള്‍ ഡയറ്റില്‍ ചേര്‍ക്കാറുണ്ട്.

മുട്ടയ്‌ക്കൊപ്പം പലതരത്തിലുള്ള ചേരുവകള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. മുട്ടയുടെ പോഷകഗുണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അതിനൊപ്പം ചേര്‍ക്കാവുന്ന ചില ചേരുവകള്‍ ഇതാ:

അവോക്കാഡോ

പോഷകസമൃദ്ധമായ ക്രീമി ഘടനയില്‍ അവോക്കഡോ മുട്ടയ്‌ക്കൊപ്പം ചേര്‍ത്ത് ടോസ്റ്റ് അല്ലെങ്കില്‍ സാലഡ് ഉണ്ടാക്കുന്നത് മികച്ച ഓപ്ഷനാണ്. ഇത് ദീര്‍ഘനേരം വയറിന് സംതപ്തി നല്‍കുന്നതാണ്. മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

ചീര

മുട്ടയും ചീരയും ആരോഗ്യകരമായ കോമ്പിനേഷനാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇരുമ്പ്, നാരുകള്‍, വിറ്റാമിനുകള്‍ അടങ്ങിയ ചീര മുട്ടയ്‌ക്കൊപ്പം ചേര്‍ക്കുന്നത് വിഭവത്തിന്റെ പോഷകഗുണം ഇരട്ടിയാക്കുന്നു.

തക്കാളി

മുട്ട കറിയായി ഉണ്ടാക്കാന്‍ ആണെങ്കിലും ഓംലെറ്റ് അടിക്കാന്‍ ആണെങ്കിലും തക്കാളി കഷ്ണങ്ങളാക്കി നുറുക്കി ചേര്‍ക്കുന്നത് രുചി കൂട്ടും. രുചിക്ക് മാത്രമല്ല, ഇത് ആന്റി-ഓക്‌സിഡന്റിന്റെ ആളവു കൂട്ടുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചീസ്

മുട്ടയും ചീസും എപ്പോഴും ഒരു ക്ലാസിക് കോമ്പിനേഷനാണ്. മുട്ടയ്‌ക്കൊപ്പം ചീസ് ചേര്‍ക്കുന്നത് വിഭവം അല്‍പം ക്രീമിയും രുചികരവുമാക്കുന്നു. ഇത് ആരോഗ്യത്തിനും ബെസ്റ്റാണ്.

.

ഉരുളക്കിഴങ്ങ്

മുട്ടക്കറി ഉണ്ടാക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കാറുണ്ടോ? രുചിക്ക് വേണ്ടി മാത്രമല്ല, ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച് മുട്ടയ്ക്കൊപ്പം വളരെ നന്നായി യോജിക്കുകയും ആരോഗ്യകരമായ കോമ്പിനേഷന്‍ ആക്കുകയും ചെയ്യുന്നു.

കൂണ്‍

നല്ല സോഫ്റ്റ് ആയ കൂണുകള്‍ ചെറിയ കഷ്ണങ്ങളാക്കി മുട്ട ഓംലെറ്റ് അടിക്കുന്നതിനൊപ്പം ചേര്‍ത്ത് ഉണ്ടാക്കുന്നത് രുചിക്കും ആരോഗ്യത്തിനും നല്ലതാണ്.

ബെല്‍ പെപ്പേഴ്‌സ്

മുട്ടയ്‌ക്കൊപ്പം ബെല്‍ പെപ്പേഴ്‌സ് ചെറിയ കഷ്ണങ്ങളാക്കി ചേര്‍ക്കുന്നത് പോഷകസമൃദ്ധവും രുചികരവുമാണ്. ബെല്‍ പെപ്പേഴ്‌സില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ മികച്ചതാണ്.