ദീപാവലിയ്ക്ക് ട്രിപ്പ് പോകാൻ പറ്റിയ ബെസ്റ്റ് സ്ഥലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഒരു ചെറിയ ട്രിപ്പൊക്കെ പോകാൻ പറ്റിയ സമയമാണ് വരുന്നത്.

പ്രതീകാത്മക ചിത്രം | Pexels

ദീപാവലിക്ക് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

ജയ്പൂര്‍

രാജകീയതയും പരമ്പരാഗത ദീപാവലി ആഘോഷങ്ങളുമെല്ലാം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് രാജസ്ഥാനിലെ ജയ്പൂർ. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇവിടം പ്രകാശപൂരിതമായ കോട്ടകൾ, ദീപാലങ്കാരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയാൽ സമ്പന്നമാണ്

പ്രതീകാത്മക ചിത്രം | Pexels

വാരണാസി

ആത്മീയതയുടെ കാര്യത്തിൽ ഉത്തർപ്രദേശിലെ വാരണാസി കഴിഞ്ഞെ മറ്റൊരിടമുണ്ടാകു. ദീപാവലി സമയത്ത് ഘട്ടുകൾ ദീപങ്ങളാൽ അലങ്കരിക്കും. അവ ഗംഗ നദിയുടെ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുക.

പ്രതീകാത്മക ചിത്രം | Pexels

അമൃത്സര്‍

ദീപാവലി സമയത്ത്, സുവർണ്ണ ക്ഷേത്രം പ്രകാശപൂരിതമാകും. കുടുംബങ്ങൾക്ക് പ്രാദേശിക വിഭവങ്ങളുടെ രുചി ആസ്വദിക്കാനും സിഖ് സംസ്കാരം മനസ്സിലാക്കാനും കഴിയും. ആത്മീയതയുടെയും ആഘോഷങ്ങളുടെയും സംയോജനമായ ഒരുതരം അനുഭവമാണ് അമൃത്സർ സമ്മാനിക്കുക.

പ്രതീകാത്മക ചിത്രം | Pexels

ഉദയ്പൂര്‍

തടാകങ്ങൾ, കൊട്ടാരങ്ങൾ, ദീപാവലി ആഘോഷങ്ങൾ എന്നിവയുടെ സംയോജനമാണ് ഉദയ്പൂർ.പിച്ചോള തടാകവും ഗംഭീരമായ കൊട്ടാരങ്ങളും ഈ നഗരത്തിന്റെ സവിശേഷതയാണ്.

പ്രതീകാത്മക ചിത്രം | Pexel

ഗോവ

ദീപാവലിയ്ക്ക് ​ഗോവയിലെ പ്രധാന സ്പോട്ടുകളെല്ലാം പ്രകാശപൂരിതമാകും. കുടുംബങ്ങൾക്ക് വാട്ടർ സ്പോർട്സ് ചെയ്യാനും പുരാതനമായ പള്ളികൾ സന്ദർശിക്കാനും കഴിയും.

പ്രതീകാത്മക ചിത്രം | Pexels

മൈസൂരു

ദീപാവലിക്ക് മൈസൂരുവിലെ കൊട്ടാരങ്ങളെല്ലാം ദീപങ്ങളാൽ അലങ്കരിക്കും. കാഴ്ചകൾ കൊണ്ടും അനുഭവം കൊണ്ടും ഏറ്റവും സമ്പന്നമായ സ്ഥലമാണ് മൈസൂരു‍.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File