'ഫോൺ ഓഫ്, മനസ് ഓൺ'; കേരളത്തിൽ നിന്നും ഇപ്പോൾ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ നിന്ന് യാത്രകൾ പോകാൻ ഇതാണ് യോജിച്ച സമയം.

പ്രതീകാത്മക ചിത്രം | Pinterest

കേരളത്തിലെ കടുത്ത ചൂടിൽ നിന്ന് ഒന്ന് മാറിനിൽക്കാനും, തണുത്ത കാറ്റും മഞ്ഞുമൂടിയ മലനിരകളും ആസ്വദിക്കാനും ട്രെക്കിങ് യാത്രകൾ മികച്ച ഓപ്ഷനാണ്.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിന് ഉന്മേഷവും മനസിന് ശാന്തതയും നൽകുന്ന, പ്രകൃതിയുടെ ഭംഗി അടുത്തറിയാൻ കഴിയുന്ന ചില മനോഹരമായ ട്രെക്കിങ് സ്പോട്ടുകൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

ട്രിയുണ്ട് -ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ ത്രിയുണ്ടിലേക്കു യാത്ര പോകാൻ ഇതാണു യോജിച്ച സമയം. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലത്തു മനോഹരമായ പ്രകൃതിയും സുഖകരമായ കാലാവസ്ഥയുമായാണ് ത്രിയുണ്ട് സഞ്ചാരികളെ വരവേൽക്കുക.

Triund | Pinterest

സന്ദക്ഫു, നോർത്ത് ബംഗാൾ

തുടക്കക്കാർക്ക് പറ്റിയ ഏറ്റവും മികച്ച ഒരിടം. 11,930 അടി ഉയരത്തിലുള്ള ഇവിടെ നിന്ന് 'സ്ലീപ്പിങ് ബുദ്ധ' എന്നറിയപ്പെടുന്ന കാഞ്ചൻജംഗ, എവറസ്റ്റ്, ലോത്സെ, മക്കാലു കൊടുമുടികളുടെ ഗംഭീരമായ കാഴ്ച കാണാം.

Sandakphu | File

32 കിലോമീറ്റർ ദൂരമുള്ള ഈ ട്രെക്കിങ് പൂർത്തിയാക്കാൻ 4-5 ദിവസം വേണം. പോകുന്ന വഴിയിൽ കോടമഞ്ഞും വസന്തകാലത്ത് പൂത്തുനിൽക്കുന്ന റോഡോഡെൻഡ്രോൺ മരങ്ങളും യാത്ര കൂടുതൽ മനോഹരമാക്കും.

Sandakphu | File

നാഗ് ടിബ്ബ, ഉത്തരാഖണ്ഡ്

ദില്ലിയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ ദൂരത്തിൽ വെറും രണ്ട് ദിവസം കൊണ്ട് പോയി വരാവുന്ന ഒരു ട്രെക്കാണിത്. 9,915 അടി ഉയരത്തിൽ നിന്ന് മഞ്ഞുമൂടിയ ഹിമാലയത്തിൻ്റെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്. ഓക്ക്, റോഡോഡെൻഡ്രോൺ മരങ്ങൾ നിറഞ്ഞ കാട്ടിലൂടെ ചെറിയ ഗ്രാമങ്ങൾ കണ്ടാണ് യാത്ര.

Nag Tibba | Pinterest

കുദ്രെമുഖ്, കർണാടക

കോടമഞ്ഞും തേയിലത്തോട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. 6,207 അടി ഉയരത്തിലുള്ള ഈ റൂട്ടിൽ ഇടതൂർന്ന കാടുകളും പുഴകളും മുറിച്ചുകടന്നുവേണം പോകാൻ. വഴി അല്പം കഠിനമാണെന്ന് തോന്നാമെങ്കിലും കാഴ്ചകൾ ഗംഭീരമാണ്.

Kudremukha | Pinterest

ഹംപ്ത പാസ് ട്രെക്ക്, ഹിമാചല്‍ പ്രദേശ്

ഹിമാലയത്തിലേക്കുള്ള ഇടനാഴി എന്നാണ് ഹംപ്ത പാസിനെ വിശേഷിപ്പിക്കുന്നത്. കുളുവിലെ ഹംപ്ത ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന ട്രെക്കിങ്, ലാഹൗള്‍ - സ്പിതി താഴ്വരയിലെ ഛത്രുവില്‍ അവസാനിക്കും.

Hampta pass trek | Pinterest

35 കിലോമീറ്റര്‍ പിന്നിടാന്‍ ഏകദേശം 4 മുതല്‍ 6 ദിവസം വരെ എടുക്കും. ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഗംഭീരമായ അനുഭവങ്ങളില്‍ ഒന്നായിരിക്കും.

Hampta pass trek | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File