സമകാലിക മലയാളം ഡെസ്ക്
വേനല്‍ക്കാലം പൂര്‍ത്തിയാക്കി കേരളം മഴക്കാലത്തേക്ക് കടക്കുകയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കേരളത്തില്‍ പ്രധാനമായും മണ്‍സൂണ്‍ സീസണായി കണക്കാക്കുന്നത്. മഴക്കാലയാത്രകള്‍ അനുസ്മരണീയമാക്കാന്‍ ചില ഇടങ്ങള്‍.
മുന്നാര്‍
ചായത്തോട്ടങ്ങള്‍, മലനിരകള്‍ തുടങ്ങി ദേശീയ ഉദ്യാനങ്ങള്‍ ഉള്‍പ്പെടെ അനുഭവിച്ചറിയാന്‍ മൂന്നാര്‍ യാത്ര സഹായിക്കും. മണ്‍സൂണില്‍ മൂടല്‍മഞ്ഞ് നിറയുന്നതോടെ യാത്രാനുഭവം മനോഹരമാക്കും.
വയനാട്
പ്രകൃതിയുടെ ഭംഗിയാല്‍ സമ്പന്നമാണ് വയനാട്. മീനമുട്ടി വെള്ളച്ചാട്ടം, ചുരളിമല, ചെമ്പ്ര പീക്ക് കുറുവ ദ്വീപ് മഴക്കാലത്ത് കാഴ്ചകള്‍ വയനാടിനെ കൂടുതല്‍ സുന്ദരമാക്കും.
അലപ്പുഴ
കിഴക്കിന്റെ വെന്നീസ് ആണ് ആലപ്പുഴ.ല മഴക്കാലത്തെ ബാക്ക്വാട്ടര്‍ യാക്രകള്‍ ആലപ്പുഴയ്ക്ക് മാത്രം സ്വന്തം.
കുമരകം
വേമ്പനാട് കായലിന്റെ തീരത്തെ സുന്ദരമായ ഭൂമി.
അതിരപ്പിള്ളി
കേരളത്തിലെ നിയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ മഴക്കാലത്ത് കൂടുതല്‍ മനോഹരമായ അനുഭവം നല്‍കുന്നു.
തേക്കടി
കേരളത്തിലെ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ് തേക്കടി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗം. തേക്കടി തടാകത്തിലെ ബോട്ട് യാത്രയില്‍ മഴയില്‍ തഴച്ച് വളരുന്ന വനസൗന്ദര്യം ആസ്വദിക്കാം.
നിലമ്പൂര്‍
മലപ്പുറം ജില്ലയിലെ വനപ്രദേശമാണ് നിലമ്പൂര്‍. വയനാട്, നീലഗിരി മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ തേക്ക് മ്യൂസിയം ഉള്‍പ്പടെ ലോക പ്രശസ്തമാണ്.
വൈപിന്‍
കൊച്ചി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തീരപ്രദേശം. ചെറിയ ബീച്ചുകളാല്‍ സമ്പന്നം. മഴകക്കാലം പ്രദേശം വ്യത്യസ്ഥമായ അനുഭവം നല്‍കുന്നു.
പൊന്മുടി
തിരുവനന്തപുരം ജില്ലയിലെ മലനിരകളാണ് പൊന്‍മുടി. അഗസ്ത്യാര്‍കൂട മലനിരയുടെ താഴ്വവര കൂടിയാണ് പൊന്‍മുടി.
വര്‍ക്കല
നീന്തല്‍, സൂര്യസ്‌നാനം എന്നിവയ്ക്ക് പ്രസിദ്ധമാണ് വര്‍ക്കല. വൈകുന്നേരങ്ങളിലെ സൂര്യാസ്തമയ കാഴ്ചകള്‍ ഇവിടത്തെ മലഞ്ചെരിവുകളും കടല്തീരവും സുഖവാസ സ്ഥലങ്ങളും ഭക്ഷണശാലകളാലും സമ്പന്നം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates