ആതിര അഗസ്റ്റിന്‍
മഴക്കാലം മൂടിപ്പുതച്ച് കിടന്നുറങ്ങണമെന്ന ചിന്തയൊക്കെ പണ്ട്. ഇപ്പോള്‍ മഴയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര പോകാനാണ് പലരും ആഗ്രഹിക്കാറ്.
കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സൗന്ദര്യം മുഴുവന്‍ ആവാഹിച്ച് സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്ന ചിലയിടങ്ങള്‍ നമ്മുടെ രാജ്യത്തും ഉണ്ട്.
അങ്ങനെ ചിലയിടങ്ങള്‍ പരിചയപ്പെടാം-rain trip
കൂര്‍ഗ്
മഴ ആസ്വദിച്ച് കാഴ്ചകള്‍ കണ്ടു നടക്കാന്‍ യോജിച്ച ഇടം. ദുബാരെ ആനക്യാമ്പ്, ഹാരങ്കി ഡാം, നിസര്‍ഗധാമ ദ്വീപ്, മടിക്കേരി കോട്ട, ഓംകാരേശ്വരക്ഷേത്രം, ആബി വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാണാക്കാഴ്ച്ചകള്‍ കൂര്‍ഗിലുണ്ട്
ലോനാവാല-മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് ലോനവാല. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവാണ് ലോനാവാല സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.
മേഘാലയ-മേഘങ്ങളുടെ വീട്. മഴയില്‍ കുളിച്ച് മോഘാലയയുടെ തനത് സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം രുചികരമായ ഖാസി സ്ട്രീറ്റ് ഫുഡും കഴിച്ചുനോക്കാം.
ഡാര്‍ജിലിങ്- കേരളത്തിന് പുറത്തെവിടെയെങ്കിലും മണ്‍സൂണ്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ധൈര്യമായി ആദ്യം തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ഡാര്‍ജിലിങ്. തടാകങ്ങള്‍, വെള്ളച്ചാട്ടം, പച്ചയണിഞ്ഞ കുന്നുകള്‍ തുടങ്ങി കണ്ണിനു കുളിരു പകരുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ഡാര്‍ജിലിങ്
അഗുംബെ
ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നാണ് അഗുംബെ അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമായതിനാലാണ് അഗുംബെക്ക് ഈ വിളിപ്പേര് കിട്ടിയത്. മഴയില്‍ കുളിച്ച് നില്‍ക്കുന്ന അഗുംബെയെ കാണാന്‍ മണ്‍സൂണ്‍കാലത്തും ധാരാളംപേരെത്തും.
മൂന്നാര്‍-മണ്‍സൂണ്‍ ആയാല്‍ കേരളക്കരയില്‍ മൂന്നാറിനോളം പോന്ന സുന്ദരി വേറെയില്ലെന്ന് പറയാം. ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ദിനംപ്രതി നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates