മഴക്കാലയാത്രകള്‍ അവിസ്മരണീയമാക്കാം; തമിഴ്‌നാട്ടിലെ എട്ട് സ്ഥലങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊടൈക്കനാൽ

മൂടൽമഞ്ഞ് മൂടിയ കുന്നുകൾ, മനോഹര വെള്ളച്ചാട്ടങ്ങൾ, തണുത്ത കാലാവസ്ഥ എന്നിവ കൊടൈക്കനാലിനെ മൺസൂൺ ( monsoon ) അവധിക്കാലം ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു

kodaikanal

കൂനൂർ

കൂനൂരിലെ പച്ചപ്പു നിറഞ്ഞ തേയിലത്തോട്ടവും നേരിയ ചാറ്റൽ മഴയും ശാന്തമായ അനുഭൂതി പ്രദാനം ചെയ്യുന്നു. നീല​ഗിരികുന്നുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയും മനംകുളുർപ്പിക്കുന്നതാണ്

coonoor

വാൽപ്പാറ

അണ്ണാമലൈ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന വാൽപ്പാറ മഴക്കാലത്ത് മറ്റൊരു മനോഹര കാഴ്ചയാണ്. നിബിഡ വനങ്ങൾ, വന്യജീവികൾ, തേയിലത്തോട്ടങ്ങൾ തുടങ്ങിയവ കാഴ്ചയുടെ മറ്റൊരു പറുദീസ തീർക്കുന്നു

valparai

യേർക്കാട്

യേർക്കാടിന്റെ സമൃദ്ധമായ മലഞ്ചെരിവുകളും കാപ്പിത്തോട്ടങ്ങളും, ശാന്തമായ തടാകവും മൺസൂൺ കാലത്തെ മറ്റൊരു ആസ്വാദനമാണ്. മൂടൽമഞ്ഞുള്ള വഴികളും തണുത്ത കാറ്റും ന​ഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നും ആശ്വാസം പകരുന്നു

yercaud

കുറ്റാലം

പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന ഒൻപത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം. ഔഷധ സസ്യങ്ങളാൽ സമ്പന്നമായ മലനിരകളിൽ നിന്ന് വരുന്ന ജലത്തിനു ഔഷധ ഗുണമുണ്ടെന്നും, അതിനാൽ വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ, സൗഖ്യം ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു

kuttalam

മേഘമലൈ

മേഘങ്ങളെ ചുംബിക്കുന്ന മലനിരകളും തോട്ടങ്ങളും മഴക്കാലത്ത് വശ്യമനോഹര അനുഭവമാണ് സമ്മാനിക്കുന്നത്. മേഘമലൈയുടെ അതീവ സമ്പന്നമായ ജൈവവൈവിധ്യം മൺസൂൺ അഡ്വഞ്ചർ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമാണ്

meghamalai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam