ഇനി വ്യാജന്‍ വരില്ല!, അടിമുടി മാറാന്‍ ബെവ്‌കോ; മദ്യക്കുപ്പികളില്‍ ക്യൂആര്‍ കോഡ് സംവിധാനം

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് വില്‍ക്കുന്ന എല്ലാ മദ്യക്കുപ്പികളിലും ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ട്രാക്ക്-ആന്‍ഡ്-ട്രേസ് സിസ്റ്റം കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്‌കോ) ജൂണ്‍ മുതല്‍ നടപ്പിലാക്കും

ഉല്‍പ്പാദന ഘട്ടം മുതല്‍ തന്നെ മദ്യക്കുപ്പികളുടെ പൂര്‍ണ്ണമായ ട്രാക്കിങ് സാധ്യമാക്കുന്നതാണ് ക്യൂആര്‍ കോഡ് സിസ്റ്റം എന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടലൂരി

കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിന്റെ ഏകദേശം 80 ശതമാനവും സംസ്ഥാനത്ത് വച്ചാണ് കുപ്പിയിലാക്കുന്നത്. മെയ് അഞ്ചിനകം ക്യൂആര്‍-കോഡ് ലേബലിംഗ് പാലിക്കണമെന്നും ഹര്‍ഷിത അട്ടലൂരി പറഞ്ഞു

മറ്റ് സംസ്ഥാനങ്ങളില്‍ കുപ്പിയിലാക്കുന്നതും വിദേശ മദ്യവും അടക്കം ബാക്കി 20 ശതമാനം മദ്യത്തിന്, ജൂണ്‍ ഒന്നിന് മുന്‍പ് എല്ലാ കുപ്പികളിലും ട്രാക്ക്-ആന്‍ഡ്-ട്രേസ് ലേബലുകള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബെവ്‌കോ ക്യൂആര്‍ കോഡുകള്‍ പതിപ്പിക്കും.

വ്യാജ മദ്യം തടയുന്നതിനും തീരുവ വെട്ടിപ്പ് കൈകാര്യം ചെയ്യുന്നതിനും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യും.

ഈ ഓട്ടോമേറ്റഡ് സിസ്റ്റം ഉപഭോക്തൃ വാങ്ങലുകള്‍, ഷോപ്പ്, വെയര്‍ഹൗസ് ഇന്‍വെന്ററി ലെവലുകള്‍ എന്നിവ ട്രാക്ക് ചെയ്യുകയും വിതരണ ഓര്‍ഡറുകള്‍ കണക്കാക്കുകയും ചെയ്യും. അഴിമതി തടയുകയാണ് ലക്ഷ്യം.

നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 300 ആയി വര്‍ധിപ്പിക്കാനാണ് ബെവ്‌കോ പദ്ധതിയിടുന്നത്.

പുതിയ ഔട്ട്‌ലെറ്റുകളില്‍ 14 സൂപ്പര്‍-പ്രീമിയം ഔട്ട്ലെറ്റുകളും ഉള്‍പ്പെടുന്നു. നിലവില്‍ 278 ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 155 എണ്ണം സെല്‍ഫ് സര്‍വീസോ പ്രീമിയം കൗണ്ടര്‍ സൗകര്യങ്ങളോ വാഗ്ദാനം ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates