സമകാലിക മലയാളം ഡെസ്ക്
നല്ല കഥാപാത്രങ്ങളെ നല്ല നിലയില്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുളള നടന്‍, എല്ലാത്തരം വേഷങ്ങളും ഇണങ്ങുന്ന നടന്‍, ആകാരഭംഗിക്കൊപ്പം നല്ല ശബ്ദവും ഒത്തിണങ്ങിയ നടന്‍-ബിജു മേനോന് വിശേഷണങ്ങളേറെ
ബിജു മേനോൻ എന്ന നടൻ ഏതുവേഷത്തിൽ വന്നാലും മലയാളി ഇരുകൈയുംനീട്ടി സ്വീകരിക്കും.
1994ല്‍ പുത്രന്‍ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് ബിജു മേനോന്‍ എത്തുന്നത്.
ബിജു മേനോന്റെ പ്രണയഭാവം തുളുമ്പുന്ന കുസൃതിച്ചിരിയും മാനറിസങ്ങളും നന്നായി ഉപയോഗിച്ച സിനിമകളാണ് മേഘമല്‍ഹാറും മഴയും.
സിനിമയില്‍ വന്ന് രണ്ടു പതിറ്റാണ്ടിന് ശേഷം, 2014 ലാണ് സോളോ ഹീറോ എന്ന നിലയില്‍ ബിജു മേനോന് ആദ്യ മെഗാഹിറ്റ് സംഭവിക്കുന്നത്.
ജിബു ജേക്കബ് സംവിധാനം ചെയ്ത വെളളിമൂങ്ങയിലെ മാമച്ചന്‍ എന്ന കഥാപാത്രത്തെ ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ചു.
പിന്നീടങ്ങ് രക്ഷാധികാരി ബൈജു ഒപ്പ്, പടയോട്ടം, അയ്യപ്പനും കോശിയും, തങ്കം,തുണ്ട്,തലവൻ തുടര്‍ച്ചയായി ഹിറ്റുകളുടെ തോഴനായി ബിജു മേനോന്‍ മാറി
അയ്യപ്പനും കോശിയിലെ അഭിനയമികവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ബിജുവിന് ലഭിച്ചു.
'ആര്‍ക്കറിയാം?' എന്ന ചിത്രത്തില്‍ ഒരു പടുവൃദ്ധന്റെ വേഷത്തിലെത്തിയ ബിജു മേനോന്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച് നമ്മളെ അമ്പരപ്പിച്ചു.
എല്ലാ അര്‍ത്ഥത്തിലും മലയാള സിനിമയിലെ വേറിട്ട അഭിനേതാക്കളിൽ പ്രധാനികളിലൊരാളായി മാറിക്കഴിഞ്ഞു ഇന്ന് ബിജു മേനോൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates