സമകാലിക മലയാളം ഡെസ്ക്
ബോഡി ഷെയ്മിങ് എന്നാല്‍ ഒരു വ്യക്തിയുടെ ശാരീരിക രൂപത്തെക്കുറിച്ച് അനുചിതമോ നിന്ദ്യമോ ആയ പരാമര്‍ശങ്ങള്‍ നടത്തി അവരെ അപമാനിക്കുന്ന പ്രവൃത്തിയാണ്
ബോഡി ഷെയിമിങ് എന്ന വാക്ക് പുതിയതാണ്. പക്ഷേ, എത്രയോ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ പരിഹസിക്കപ്പെടുന്നു
ദേശ–ലിംഗ–ഭാഷാ വ്യത്യാസമില്ലാതെ ലോകം ആളുകളെ ബോഡി ഷെയിമിങ് ചെയ്യുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്.
'ലോക' സിനിമയുടെ റിലീസിന് ശേഷം തിയേറ്ററിൽ ആരാധകരെ കാണാൻ എത്തിയ നടൻ നസ്‌ലെനും ബോഡി ഷെയ്മിങിന് ഇരയാകേണ്ടി വന്നിരുന്നു
താരത്തിന്റെ പുതിയ ലുക്കിനെ "ബംഗാളി ലുക്കെന്നാണ് എന്നാണ് ആരാധകൻ പറഞ്ഞത്. എന്നാൽ താങ്ക് യു ബ്രോ എന്നാണ് നസ്‌ലെൻ ആരാധനകന് നൽകിയ മറുപടി.
എന്നാൽ എപ്പോഴും ബോഡി ഷെയ്മിങ് സിംപിളായി എടുക്കാൻ കഴിയാറില്ല. ഇത് ഒരു വ്യക്തിയുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തെ തന്നെ ഗുരുതരമായി ബാധിക്കുന്നതാണ്.
1. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍: ബോഡി ഷെയ്മിങ് വ്യക്തികളില്‍ ഉത്കണ്ഠ, വിഷാദം, ആത്മാഭിമാനക്കുറവ് എന്നിവക്ക് കാരണമാകുന്നു. പലരും തങ്ങളുടെ ശരീരത്തെ വെറുക്കാനും സ്വയം നിന്ദിക്കാനും തുടങ്ങുന്നു. ഇത് ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
2. സാമൂഹികമായ ഒറ്റപ്പെടല്‍: ബോഡി ഷെയ്മിങ്ങിലൂടെ പലപ്പോഴും ആളുകള്‍ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് പിന്മാറുന്നു. ഇത് ഒറ്റപ്പെടലിനും ഏകാന്തതക്കും ഇടയാക്കുന്നു.
3. ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍: ബോഡി ഷെയ്മിങ് മൂലം ചിലര്‍ അമിതമായ വ്യായാമം, ഭക്ഷണനിയന്ത്രണം, അല്ലെങ്കില്‍ അനാരോഗ്യകരമായ ഡയറ്റിങ് രീതികള്‍ തുടങ്ങിയവ സ്വീകരിക്കുന്നു. ഇത് ബുളിമിയ, അനോറെക്‌സിയ, അല്ലെങ്കില്‍ റിലേറ്റീവ് എനര്‍ജി ഡെഫിഷ്യന്‍സി ഇന്‍ സ്പോര്‍ട്(റെഡ്-എസ്) പോലുള്ള അവസ്ഥകളിലേക്ക് നയിക്കാം.
4. തൊഴില്‍സ്ഥലത്തെ പ്രശ്‌നങ്ങള്‍: തൊഴില്‍സ്ഥലങ്ങളില്‍, ബോഡി ഷെയ്മിങ് വിഷാദകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെയും മാനസിക ക്ഷേമത്തെയും ബാധിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates