കടലാസുപ്പൂക്കളുടെ ഔഷധ​ഗുണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

അനുസരണയില്ലാതെ പലപ്പോഴും മതിലു ചാടികടക്കാറുള്ള കടലാസുപ്പൂക്കളുടെ ഭംഗി ഈ വേനൽക്കാലത്തും കണ്ണിന് കുളിർമ നൽകുന്നതാണ്. എന്നാൽ കാഴ്ചയിൽ മാത്രമല്ല, പല പ്രദേശങ്ങളിലും ബൊഗൈൻവില്ല പരമ്പരാഗത ഔഷധക്കൂട്ടാണ്.

Bougainvillea Medicinal benefits | Pinterest

കടലാസു പൂക്കൾ വെള്ളത്തിൽ തിളപ്പിച്ചുണ്ടാക്കുന്ന ബൊഗൈൻവില്ല ടീയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

Bougainvillea Medicinal benefits | Pinterest

മെക്സിക്കോ പോലുള്ള രാജ്യങ്ങളിൽ ചുമ, തൊണ്ടവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ബൊഗൈൻവില്ല ടീ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.

Bougainvillea Medicinal benefits | Pinterest

ഇവയ്ക്ക് ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ, ആൻ്റിഡയബറ്റീസ് ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. സ്പെക്റ്റാബിലിസ് പോലുള്ള ചില ബൊഗൈൻവില്ല ഇനങ്ങൾക്ക് ആൻ്റിഡയബറ്റീസ് ഗുണങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

Bougainvillea Medicinal benefits | Pinterest

ബൊഗൈൻവില്ലയിൽ ഫ്ലേവനോയ്ഡുകൾ, ടാന്നിനുകൾ തുടങ്ങിയ ശക്തമായ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

Bougainvillea Medicinal benefits | Pinterest

വയറിലെ അൾസർ, കുടൽ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കാൻ പരമ്പരാഗത വൈദ്യത്തിൽ ബൊഗൈൻവില്ല പൂക്കൾ ഉപയോഗിക്കുന്നു.

Bougainvillea Medicinal benefits | Pinterest

ബൊഗൈൻവില്ല പൊതുവെ വിഷരഹിതമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ചിലരിൽ ചർമത്തിൽ പ്രകോപനമോ നേരിയ വയറുവേദനയോ അനുഭവപ്പെടാം.

Bougainvillea Medicinal benefits | Pinterest
samakalika malayalam | file