സമകാലിക മലയാളം ഡെസ്ക്
സ്ത്രീകളുടെ ദിനചര്യയിൽ ഏറെ പ്രാധാന്യമുള്ള അടിവസ്ത്രങ്ങളിലൊന്നാണ് ബ്രാ.
ശരിയായ ബ്രാ തിരഞ്ഞെടുക്കുന്നത് സൗകര്യവും ആരോഗ്യകരമായ പിന്തുണയും നൽകുന്നതിനൊപ്പം ആത്മവിശ്വാസവും വർധിപ്പിക്കുന്നു.
എന്നാൽ പലപ്പോഴും വസ്ത്രങ്ങൾക്ക് ഇണങ്ങുന്ന രീതിയിലും ദിവസേനയുള്ള പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിലും ബ്രാ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾ ആശയക്കുഴപ്പം പ്രകടിപ്പിക്കാറുണ്ട്.
കൂടുതൽ പ്രവർത്തികൾ നമ്മൾ ഒരു ദിവസം ചെയ്യുന്നുണ്ടെങ്കിൽ സ്പോർട്സ് ബ്രായും സാധാരണ ദിവസമാണെങ്കിൽ വസ്ത്രത്തിന് അനുയോജ്യമായ തരത്തിലുള്ള ബ്രായും തിരഞ്ഞെടുക്കാവുന്നതാണ്.
ഇന്നത്തെ ഫാഷൻ ലോകത്ത് ഓഫ് ഷോൾഡർ, സ്ട്രാപ്‌ലെസ്, നൂഡിൽ സ്ട്രാപ്, ബോഡികോൺ, സ്പോർട്സ് ബ്രോ തുടങ്ങി പല തരത്തിലുള്ള ഡ്രസുകൾക്ക് അനുയോജ്യമായ നിരവധി ബ്രാ മോഡലുകൾ ലഭ്യമാണ്.
നോൺ വയർഡ് സെമി പാഡഡ് ബ്രാ
കട്ടി കുറഞ്ഞ പാഡുള്ള ബ്രാ ആണ്. നോൺ വയർഡ് ആയതിനാൽ മാറിടത്തിനു താഴെ ഇറുകിയ അവസ്ഥ അനുഭവപ്പെടുന്നില്ല. ഇത് ടോപ്സ്, ടീ ഷർട്ട്, ചുരിദാർ, സാരി എന്നിവയോടൊപ്പം ധരിക്കാവുന്നതാണ്. ദിവസേന ധരിക്കാൻ കംഫർട്ടബിൾ ആയ ഒരു ഓപ്ഷനായി പലരും ഇതിനെ തിരഞ്ഞെടുക്കുന്നു.
ടി ഷർട്ട് ബ്രാ
മൃദുവായ ഫിനിഷും മികച്ച കംഫർട്ടും ഉള്ള ബ്രായാണ് ടി ഷർട്ട് ബ്രാ. ടി ഷർട്ടിനൊപ്പം മാത്രമല്ല, പല സ്ത്രങ്ങൾക്കൊപ്പവും ഇത് ധരിക്കാനാകും. എന്നാൽ മുൻവശം കർവ്ഡ് ഷെയ്പിലുള്ളതിനാൽ ഡീപ് നെക്ക് ടോപുകൾക്കും ചില പ്രത്യേക സ്റ്റൈൽ ഡ്രസുകൾക്കും ഇത് എല്ലായ്പ്പോഴും അനുയോജ്യമാകണമെന്നില്ല.
ബാൻഡോ / ട്യൂബ് ബ്രാ
സ്ട്രാപ്പുകൾ ഇല്ലാത്തതിനാൽ ധരിക്കാൻ വളരെ എളുപ്പവും ലളിതവുമായ മോഡലാണിത്. ഓഫ് ഷോൾഡർ, സ്ട്രാപ്‌ലെസ്, നൂഡിൽ സ്ട്രാപ് പോലുള്ള വസ്ത്രങ്ങളോടൊപ്പം ഇത് മികച്ച രീതിയിൽ ഉപയോഗിക്കാം.
ശരിയായ സൈസും ശരീരത്തിന് സുഖകരമായ ഫാബ്രിക്കിലുള്ള ബ്രാ തിരഞ്ഞെടുക്കുന്നത് ആരോഗ്യപരമായും ഏറെ പ്രധാനമാണ്.
ഫാഷൻ മാത്രമല്ല, സൗകര്യത്തിനും പിന്തുണയ്ക്കും മുൻഗണന നൽകി ബ്രാ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates