പിറന്നാള്‍ ദിനത്തില്‍ വിവാഹമോചിതയായി ബ്രിട്ട്‌നി സ്പിയേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സും നടനും മോഡലുമായ സാം അസ്ഖാരിയും വിവാഹമോചിതരായി.

43ാം പിറന്നാള്‍ ദിനത്തിലാണ് ബ്രിട്ട്‌നി സ്പിയേഴ്‌സ് ഔദ്യോഗികമായി വിവാഹമോചിതരാകുന്നത്.

Britney Spears settles legal dispute with father

ഇരുവരും തമ്മിലുള്ള വിവാഹമോചന കേസില്‍ മെയ് മാസത്തില്‍ പരസ്പര ധാരണയായിരുന്നു.

അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്.

Britney

ബ്രിട്ട്‌നിയുടെ മൂന്നാം വിവാഹമാണിത്.

BRITNEY SPEARS053556.JPG

| Center-Center-Delhi

ബ്രിട്ട്‌നിയേക്കാള്‍ 12 വയസ് ഇളയതാണ് സാം.

2004ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടായിരുന്നു ആദ്യ വിവാഹം. എന്നാല്‍ വെറും 55 മണിക്കൂറിനുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു.

അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡറലിനെ ബ്രിട്ട്‌നി വിവാഹം ചെയ്തു.

മൂന്നു വര്‍ഷത്തിന് ശേഷം 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീടാണ് സാമുമായി പ്രണയത്തിലാകുന്നത്

2023ല്‍ ദി വിമണ്‍ ഇന്‍ മി എന്ന തന്റെ ഓര്‍മക്കുറിപ്പില്‍ സാമിനെ ദൈവത്തില്‍ നിന്നുള്ള സമ്മാനം എന്നാണ് ബ്രിട്ട്‌നി പരാമര്‍ശിച്ചത്.

2023 ഓഗസ്റ്റിലാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates